യാത്രക്കാരുടെ ശ്രദ്ധയ്ക്ക്…! സംസ്ഥാനത്ത് നാളെ ഈ മൂന്ന് ട്രെയിനുകള്‍ ഓടില്ല; 8 എണ്ണം ഭാഗികമായി റദ്ദാക്കി
These three trains services cancelled tomorrow in Kerala
Trains services cancelled tomorrow in Kerala
തിരുവനന്തപുരം: സംസ്ഥാനത്ത് നാളെയും ട്രെയിന്‍ ഗതാഗത നിയന്ത്രണം തുടരും. നിര്‍മ്മാണ പ്രവൃത്തികള്‍ നടക്കുന്ന സാഹചര്യത്തില്‍ നാളെ മൂന്ന് ട്രെയിനുകള്‍ സര്‍വീസ് നടത്തില്ല. എട്ടെണ്ണം ഭാഗികമായും റദ്ദാക്കിയിട്ടുണ്ട്.
നാളെ സര്‍വീസ് നടത്തേണ്ടിയിരുന്ന 06345 എറണാകുളം – കോട്ടയം പാസഞ്ചര്‍, 0634 കോട്ടയം – എറണാകുളം പാസഞ്ചര്‍, 06017 ഷൊര്‍ണൂര്‍ – എറണാകുളം ജംഗ്ഷന്‍ മെമു എന്നിവയാണ് റദ്ദാക്കിയത്. ഇന്ന് വൈകുന്നേരം 5:40ന് എറണാകുളത്ത് നിന്ന് ഷൊര്‍ണൂരിലേക്ക് സര്‍വീസ് നടത്തേണ്ട മെമുവും റദ്ദാക്കിയിട്ടുണ്ട്.
REAL ESTATE WEBSITE IN THRISSUR
16128 ഗുരുവായൂര്‍ – ചെന്നൈ എഗ്മോര്‍ എക്സ്പ്രസ് ഏപ്രിൽ 8, 9, 10, 12, 14, 15, 16, 17, 19, 21, 23, 24, 28, 29, 30, മെയ് 1 തീയതികളിൽ കോട്ടയം വഴിയാകും സർവീസ് നടത്തുക. ഈ ദിവസങ്ങളിൽ എറണാകുളം ജംഗ്ഷൻ, ചേർത്തല, ആലപ്പുഴ സ്റ്റോപ്പുകൾ ഒഴിവാക്കും. ഇതിന് പകരമായി കോട്ടയം, ചങ്ങനാശേരി, തിരുവല്ല, ചെങ്ങന്നൂർ എന്നിവിടങ്ങളിൽ ട്രെയിനിന് സ്റ്റോപ്പുണ്ടാകും.
ഇന്ന് 16127 ചെന്നൈ എഗ്മോര്‍ – ഗുരുവായൂര്‍ എക്സ്പ്രസ് എറണാകുളത്ത് സര്‍വീസ് അവസാനിപ്പിക്കും. 16128 ഗുരുവായൂര്‍ – ചെന്നൈ എഗ്മോര്‍ എക്സ്പ്രസും 16341 ഗുരുവായൂര്‍ – തിരുവനന്തപുരം സെന്‍ട്രല്‍ ഇന്‍റര്‍സിറ്റി എക്സ്പ്രസും വെള്ളിയാഴ്ച എറണാകുളത്ത് നിന്നാണ് പുറപ്പെടുക. 16187 കാരയ്ക്കല്‍ – എറണാകുളം എക്സ്പ്രസ് ഇന്ന് പാലക്കാട് യാത്ര അവസാനിപ്പിക്കും. 16342 തിരുവനന്തപുരം സെന്‍ട്രല്‍ – ഗുരുവായൂര്‍ ഇന്‍റര്‍സിറ്റി എക്സ്പ്രസ് വ്യാഴാഴ്ച എറണാകുളത്ത് യാത്ര അവസാനിപ്പിക്കും.
16188 എറണാകുളം – കാരയ്ക്കല്‍ എക്സ്പ്രസ് ശനിയാഴ്ച പാലക്കാട് നിന്നാകും സർവീസ് ആരംഭിക്കുക. 16328 ഗുരുവായൂര്‍ – മധുര എക്സ്പ്രസ് വെള്ളിയാഴ്ച എറണാകുളത്ത് നിന്നാകും യാത്ര ആരംഭിക്കുക. മധുര -ഗുരുവായൂര്‍ എക്സ്പ്രസ് ഇന്ന് എറണാകുളം വരെ മാത്രമേ സര്‍വീസ് നടത്തുകയുള്ളൂ.
REAL ESTATE WEBSITE IN THRISSUR
<https://zeenews.india.com/malayalam/kerala/these-three-trains-services-cancelled-tomorrow-in-kerala-191864