കനത്ത മഴ, കൊച്ചി- ദുബായ് വിമാനങ്ങൾ റദ്ദാക്കി
These three flights from kochi to dubai cancelled bad weather Malayalam News
Malayalam News
കൊച്ചി: യുഎഇയിൽ ശക്തമായി തുടരുന്ന മഴയുടെ പശ്ചാത്തലത്തിൽ ദുബായിലേക്കുള്ള വിമാനങ്ങൾ റദ്ദാക്കി. ഫ്ലൈ ദുബായി FZ 454, ഇൻഡിഗോ 6E 1475, EK 533 എന്നീ വിമാനങ്ങളാണ് തങ്ങളുടെ യാത്ര റദ്ദാക്കിയത്. മഴ മുന്നറിയിപ്പുള്ളതിനാൽ യാത്രക്കാർക്ക് നേരത്തെ തന്നെ മുന്നറിയിപ്പ് നൽകിയിരുന്നു.
മഴ മൂലം ദുബായ് ടെർമിനലിൽ വെള്ളം കയറിയിരിക്കുകയാണ്. ഇതോടെ വിമാനങ്ങൾ ഇറക്കാനോ, ടേക്ക് ഓഫിനോ പറ്റാത്ത സാഹചര്യമുണ്ട്. മഴയുടെ സാഹചര്യം നിലവിലെ അവസ്ഥ എന്നിവ കണക്കാക്കിയ ശേഷമായിരിക്കും. ഇനി ഫ്ലൈറ്റുകൾ ക്രമീകരിക്കുക.
മഴയുടെ ശക്തി നിലവിൽ കുറവാണെന്നാണ് റിപ്പോർട്ട്. നിലവിൽ അൽ ഐനിൽ മാത്രമാണ് റെഡ് അലർട്ടുള്ളത്. മറ്റിടങ്ങളിൽ ഉണ്ടായിരുന്ന അലർട്ടുകൾ പിൻവലിച്ചു കഴിഞ്ഞു. അജ്മാൻ, റാസൽ ഖൈമ, ഷാർജ എന്നിവിടങ്ങളിൽ മഴയുടെ ശക്തി ചുരുങ്ങി കഴിഞ്ഞു. താമസിക്കാതെ തന്നെ പുതുക്കിയ ഫ്ലൈറ്റ് സമയങ്ങൾ അറിയിക്കും എന്ന് വിമാനക്കമ്പനികൾ വ്യക്തമാക്കി.
<https://zeenews.india.com/malayalam/nri/these-three-flights-from-kochi-to-dubai-cancelled-bad-weather-193314