Qatar
ഖത്തറിലേക്ക് മടങ്ങി എത്തുന്ന റെസിഡന്‍സ് പെര്‍മിറ്റ് കാലാവധി കഴിഞ്ഞ പ്രവാസികളിൽ നിന്ന് ഡ്യൂ ഫീസ് ഈടാക്കില്ല.
There will be no due fee for residency permit expiry those who are returns to Qatar.
ദോഹ: കൊവിഡ് പശ്ചാത്തലത്തില്‍ ഖത്തറിലേക്ക് വരാനാകാത്ത പ്രവാസികള്‍ക്ക് രാജ്യത്തേക്ക് തിരിച്ചെത്തുമ്പോള്‍ റെസിഡന്‍സ് പെര്‍മിറ്റ് കാലാവധി കഴിഞ്ഞതിനുള്ള ഫീസ് ഈടാക്കില്ലെന്ന് ആഭ്യന്തര മന്ത്രാലയം. റെസിഡന്‍സ് പെര്‍മിറ്റ് കാലാവധി കഴിഞ്ഞ ശേഷം മടങ്ങിയെത്തുമ്പോഴുള്ള ഫീസ് മാത്രമല്ല ആറ് മാസത്തില്‍ കൂടുതല്‍ രാജ്യത്തിന് പുറത്ത് താമസിച്ച ശേഷം മടങ്ങിയെത്തുമ്പോള്‍ നല്‍കേണ്ട ഫീസും ഒഴിവാക്കിയിട്ടുണ്ടെന്നും മന്ത്രാലയം അധികൃതര്‍ അറിയിച്ചു.