India

ഹോട്ടലുകളിലും റെസ്റ്റോറന്‍റുകളിലും സർവീസ് ചാർജ് പാടില്ല

There should be no service charge in hotels and restaurants

ന്യൂഡൽഹി: ഹോട്ടലുകളിലും റെസ്റ്റോറന്‍റുകളിലും സർവീസ് ചാർജ് ഈടാക്കുന്നതിന് വിലക്ക്. കേന്ദ്ര ഉപഭോക്തൃ സംരക്ഷണ അതോറിറ്റി (Central Consumer Protection Authority -CCPA) യാണ് സർവീസ് ചാർജ് ഈടാക്കുന്നതിന് വിലക്കേർപ്പെടുത്തിയത്. ഇതുസംബന്ധിച്ച മാർഗനിർദേശങ്ങൾ പുറത്തിറക്കിയതായി വാർത്താ ഏജൻസിയായ എഎൻഐ റിപ്പോർട്ട് ചെയ്തു.

മറ്റു പേരുകളിലും സർവീസ് ചാർജ് ഈടാക്കരുതെന്ന് ഉപഭോക്തൃ സംരക്ഷണ അതോറിറ്റി വ്യക്തമാക്കിയിട്ടുണ്ട്. ഭക്ഷണത്തിനൊപ്പം ബില്ലിൽ ചേർത്ത് സർവീസ് ചാർജ് ഈടാക്കാൻ പാടില്ലെന്നും നിർദ്ദേശത്തിലുണ്ട്. സർവീസ് ചാർജ് സ്വന്തം ഇഷ്ടപ്രകാരം ചെയ്യേണ്ടതാണെന്ന് ഉപഭോക്താക്കളോട് ഹോട്ടൽ ഉടമകൾ വ്യക്തമാക്കണം. അവരോട് സർവീസ് ചാർജ് ആവശ്യപ്പെടാനോ സ്വമേധയാ ചാർജ് വർധിപ്പിക്കാനോ പാടില്ല.

സർവീസ് ചാർജ് ഈടാക്കിയാൽ നീക്കണമെന്ന് ഉപഭോക്താവിന് ആവശ്യപ്പെടാമെന്നും ഉത്തരവിലുണ്ട്. ഏതെങ്കിലും തരത്തിൽ സർവീസ് ചാർജ് ഈടാക്കുന്നത് ശ്രദ്ധയിൽ പെട്ടാൽ കേന്ദ്ര ഉപഭോക്തൃ സംരക്ഷണ അതോറിറ്റിയുടെ 1915 എന്ന നമ്പറിൽ നാഷണൽ കൺസ്യൂമർ ഹെൽപ്പ് ലൈനിൽ പരാതിപ്പെടാം. അല്ലെങ്കിൽ എൻസിഎച്ചിന്‍റെ മൊബൈൽ ആപ്പ് വഴിയും പരാതി രേഖപ്പെടുത്താൻ കഴിയും.

സ്ഥാപനം ഈടാക്കുകയല്ല, മറിച്ച് ഉപഭോക്താക്കൾക്കു സ്വന്തം താൽപര്യപ്രകാരം നൽകാവുന്നതാണു സർവീസ് ചാർജെന്നാണു നിർദേശത്തിലുള്ളത്.

Source link

അതിവേഗ വാർത്തകൾക്ക് ടെലഗ്രാം ചാനലിൽ അംഗമാവാൻ ഇവിടെ ക്ലിക്ക് ചെയ്യുക

Leave a Reply

Your email address will not be published. Required fields are marked *

Back to top button