Gulf News

ആപ്പിളില്‍ ജോലി ചെയ്യാന്‍ യുഎഇയിലുണ്ട് അവസരങ്ങള്‍

There are opportunities in the UAE to work at Apple

ദുബായ്: അമേരിക്കന്‍ ടെക്‌നോളജി ഭീമനായ ആപ്പിള്‍ യുഎഇയില്‍ വിവിധ തസ്തികകളിളേക്ക് ജീവനക്കാരെ നിയമിക്കുന്നു. സ്റ്റോര്‍ മാനേജര്‍, ഓപ്പറേഷന്‍സ് മാനേജര്‍, ക്രിയേറ്റീവ് എക്‌സിക്യൂട്ടീവ്, ടെക്‌നീഷ്യന്‍, ബിസിനസ് ഡെവലപ്‌മെന്റ് മാനേജര്‍ തുടങ്ങിയ പോസ്റ്റുകളിലേക്കാണ് ഐഫോണ്‍, മാക്ബുക്ക്, ഐപാഡ് നിര്‍മാതാക്കളായ ആപ്പിള്‍ ആളുകളെ നിയമിക്കുന്നത്.

നിലവില്‍ യുഎഇയില്‍ മാള്‍ ഓഫ് എമിറേറ്റ്‌സ്, ദുബായ് മാള്‍, അബുദാബി യാസ് മാള്‍ എന്നിവിടങ്ങളിലായി
മൂന്ന് ആപ്പിള്‍ സ്റ്റോറുകളാണുള്ളത്. യുഎഇയിലെ സ്ഥാപനങ്ങളിലേക്ക് ആവശ്യമുള്ളവരുടെ വിശദമാംശങ്ങള്‍ ആപ്പിള്‍ വെബ്‌സൈറ്റിലുണ്ട്.

1) സ്‌പെഷ്യലിസ്റ്റ്- ഉല്‍പ്പന്നങ്ങളുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങള്‍ക്ക് സത്വര പരിഹാരം കാണാന്‍ കഴിവുള്ള ടെക്കികള്‍ക്കാണ് ഈ തസ്തികയില്‍ അവസരം. പുതിയ കാര്യങ്ങള്‍ പഠിക്കാനുള്ള താല്‍പര്യവും കഴിവും വേണം. വ്യക്തികളോടും ചെറിയ ഗ്രൂപ്പുകളോടും അനായാസം സംവദിക്കാനുള്ള ആശയ വിനിമയ ശേഷിയും വേണം.

2) സ്‌റ്റോര്‍ ലീഡര്‍- ആപ്പിള്‍ സ്റ്റോറുമായി ബന്ധപ്പെട്ട വിവിധ ടീമുകളെ മാനേജ് ചെയ്യാനുള്ള കഴിവ്, കസ്റ്റമര്‍ കെയര്‍ എക്‌സിക്യൂട്ടീവുമാര്‍ക്ക് പരിശീലനം നല്‍കാനുള്ള ശേഷി, ടീമുകളെ ഉണ്ടാക്കാനുള്ള സാമര്‍ഥ്യം തുടങ്ങിയവയാണ് സറ്റോര്‍ ലീഡര്‍ക്കു വേണ്ടത്. 10 വര്‍ഷത്തെ തൊഴില്‍ പരിചയവും ഇംഗ്ലീഷില്‍ നല്ല കഴിവും വേണം.

3) ജീനിയസ്- ആപ്പിള്‍ ഉല്‍പ്പന്നങ്ങള്‍ക്കുണ്ടാവുന്ന സാങ്കേതിക പ്രശ്‌നങ്ങള്‍ പരിഹരിക്കുക, കേടുവന്ന പ്രൊഡക്ടുകള്‍ റിപ്പയര്‍ ചെയ്യുക, ഉല്‍പ്പന്നങ്ങളെ കുറിച്ച് ടീം അംഗങ്ങളെ പരിചയപ്പെടുത്തുക തുടങ്ങിയവയാണ് ഈ ജോലിക്ക് അപേക്ഷിക്കുന്നവര്‍ ചെയ്യേണ്ടത്.

4) ഓപ്പറേഷന്‍സ് എക്‌സ്‌പേര്‍ട്ട്- ടീമുകളെ മാനേജ് ചെയ്യാനുള്ള കഴിവും സന്ദര്‍ഭങ്ങള്‍ക്കനുസരിച്ച് സത്വര തീരുമാനങ്ങളെടുക്കാനുള്ള സിദ്ധിയും പ്രശ്‌നപരിഹാര ശേഷിയും ഉള്ളവരായിരിക്കണം. ആപ്പിള്‍ സ്റ്റോറിലെ മുഴുവന്‍ ഉല്‍പ്പന്നങ്ങളും കൈകാര്യം ചെയ്യാനുള്ള ഉത്തരവാദിത്തവും ഇയാള്‍ക്കായിരിക്കും. പുതിയ ആപ്പിള്‍ ഉല്‍പ്പന്നങ്ങള്‍ മുഴുവന്‍ ടീമുകള്‍ക്കും പരിചയപ്പെടുത്തേണ്ടതും ഇയാള്‍ തന്നെ.

5) ക്രിയേറ്റീവ്- ആപ്പിള്‍ സ്റ്റോറില്‍ ഇന്‍സ്ട്രക്ടറുടെ റോളായിരിക്കും ഇവര്‍ക്ക്. ടീമുകളെ കാര്യങ്ങള്‍ പഠിപ്പിക്കുക, പ്രൊജക്ടുകള്‍ ചെയ്യാന്‍ സഹായിക്കുക, പരിശീലനം നല്‍കുക, ആപ്പിള്‍ ഉപഭോക്താക്കള്‍ക്ക് ആവശ്യമായ മാര്‍ഗനിര്‍ദേശങ്ങള്‍ നല്‍കുക എന്നിവയായിരിക്കും ഉത്തരവാദിത്തം.

6) മാനേജര്‍- നല്ല ടീമുകളെ വാര്‍ത്തെടുക്കുകയും പ്രചോദിപ്പിക്കുകയും ചെയ്യാനാവണം. നല്ല നേതൃപാടവവും മേഖലയില്‍ അഞ്ച് വര്‍ഷത്തെ എക്‌സീരിയന്‍സും വേണം. ഇംഗ്ലീഷ് നൈപുണ്യം അനിവാര്യം.

7) മാര്‍ക്കറ്റ് ലീഡര്‍- ആപ്പിള്‍ സ്റ്റോറിന്റെ ബിസിനസ് വളര്‍ച്ചയ്ക്കാവശ്യമായ കാര്യങ്ങള്‍ ചെയ്യാനാവണം. ഡിഗ്രിയോ അതിനോട് കിടപിടിക്കുന്ന അനുഭവജ്ഞാനമോ വേണം.

8) സീനിയര്‍ മാനേജര്‍- ഒന്നോ അതിലധികമോ ആപ്പിള്‍ സ്റ്റോര്‍ മാനേജ് ചെയ്യണം. സ്റ്റാഫിനെ നയിക്കേണ്ട ചുമതലയും ഇയാള്‍ക്കു തന്നെ. മികച്ച കസ്റ്റമര്‍ സര്‍വീസിലൂടെ ബിസിനസ് വര്‍ധിപ്പിക്കണം. മേഖലയില്‍ അഞ്ചു വര്‍ഷത്തെ പരിചയം, ഇംഗ്ലീഷിലെ നൈപുണ്യം എന്നിവ നിര്‍ബന്ധം.

9) ടെക്‌നിക്കല്‍ സ്‌പെഷ്യലിസ്റ്റ്- ആപ്പിള്‍ ഉള്‍പ്പന്നങ്ങള്‍ വാങ്ങുന്നവര്‍ക്ക് ആവശ്യമായ ടെക്ക്‌നിക്കല്‍ സപ്പോര്‍ട്ട് നല്‍കണം. പരിശീലനം ആവശ്യമുള്ള ഉപഭോക്താക്കള്‍ക്ക് അതും നല്‍കണം. നല്ല ആശയ വിനിമയ ശേഷി ഉണ്ടായിരിക്കണം.

അതിവേഗ വാർത്തകൾക്ക് ടെലഗ്രാം ചാനലിൽ അംഗമാവാൻ ഇവിടെ ക്ലിക്ക് ചെയ്യുക

Leave a Reply

Your email address will not be published. Required fields are marked *

Back to top button