Kerala

സംസ്ഥാനത്തെ തിയേറ്ററുകൾ തുറക്കുന്നു; 22ന് സർക്കാരുമായി ചർച്ച

Theaters open in the state; Talks with the government on the 22nd

തിരുവനന്തപുരം: കൊവിഡ്-19 രണ്ടാം തരംഗത്തിന് പിന്നാലെ പ്രതിരോധ പ്രവർത്തനങ്ങളുടെ ഭാഗമായി അടച്ച മൾട്ടിപ്ലക്സ് അടക്കമുള്ള സംസ്ഥാനത്തെ മുഴുവൻ തിയേറ്ററും തുറക്കുന്നു. 25 മുതൽ തിയേറ്ററുകൾ തുറന്ന് പ്രവർത്തിക്കുമെന്ന് ഇന്ന് ചേർന്ന തിയേറ്റർ ഉടമകളുടെ യോഗം അറിയിച്ചു.

25ന് തിയേറ്ററുകൾ തുറന്ന് പ്രവർത്തിക്കാൻ തീരുമാനം ഉണ്ടായ സാഹചര്യത്തിൽ 22ന് സർക്കാരുമായി തിയേറ്റർ ഉടമകൾ ചർച്ച നടത്തും. കൊവിഡ് നിയന്ത്രണങ്ങളിൽ ഇളവുകൾ നൽകിയതോടെ 25 മുതൽ തുറന്ന് പ്രവർത്തിക്കാൻ തിയേറ്ററുകൾ സംസ്ഥാന സർക്കാർ അനുമതി നൽകിയിരുന്നു. എന്നാൽ നികുതി അടക്കമുള്ള ചില ആവശ്യങ്ങൾ ഉടമകൾ മുന്നോട് വെച്ചതോടെ 25ന് തിയേറ്ററുകൾ തുറക്കുമോ എന്ന കാര്യത്തിൽ ആശങ്കയുണ്ടായിരുന്നു. എന്നാൽ സർക്കാർ നിർദേശം പാലിച്ച് തിയേറ്റർ തുറക്കാമെന്ന തീരുമാനത്തിലേക്ക് തിയേറ്റർ ഉടമകൾ എത്തുകയായിരുന്നു.

ഉന്നയിച്ച നിർദേശങ്ങളിൽ സർക്കാരിൻ്റെ ഭാഗത്ത് നിന്നും പ്രതികരണം ലഭിക്കാത്ത സാഹചര്യത്തിൽ കൂടിയാണ് തിയേറ്റർ തുറക്കാമെന്ന തീരുമാനത്തിലേക്ക് തിയേറ്റർ ഉടമകളെത്തിയത്. തീരുമാനം ഉണ്ടായതോടെ ആറ് മാസത്തിന് ശേഷം സംസ്ഥാനത്തെ തിയേറ്ററുകൾ തുറക്കുകയാണ്. കൊവിഡ് പ്രോട്ടോക്കോൾ പാലിച്ച് വേണം തിയേറ്ററുകൾ തുറന്ന് പ്രവർത്തിക്കാൻ. ജീവനക്കാരും പ്രേക്ഷകരും രണ്ട് ഡോസ് വാക്സിൻ സ്വീകരിച്ചിരിക്കണം പകുതിപ്പേരെ മാത്രമേ പ്രവേശിപ്പിക്കാവു എന്നതുമാണ് പ്രധാന നിബന്ധന.

തിയേറ്റർ തുറക്കാൻ അനുമതി നൽകിയെങ്കിലും തിയേറ്റർ ഉടമകൾ സർക്കാരിന് മുന്നിൽ നിരവധി ആവശ്യങ്ങൾ വെച്ചിരുന്നു. തിയേറ്റർ പ്രവർത്തിക്കാത്ത മാസങ്ങളിലെ കെഎസ്ഇബി ഫിക്സ്ഡ് ഡെപ്പോസിറ്റ് ഒഴിവാക്കുക, കെട്ടിട നികുതിയിൽ ഇളവ് അനുവദിക്കുക, വിനോദ നികുതിയിൽ ഇളവ് നൽകുക എന്നീ ആവശ്യങ്ങളാണ് സർക്കാരിന് മുന്നിൽ തിയേറ്റർ ഉടമകൾ വെച്ച ആവശ്യം.

Source link

അതിവേഗ വാർത്തകൾക്ക് ടെലഗ്രാം ചാനലിൽ അംഗമാവാൻ ഇവിടെ ക്ലിക്ക് ചെയ്യുക

Leave a Reply

Your email address will not be published. Required fields are marked *

Back to top button