EntertainmentKerala

മൾട്ടിപ്ലക്സ് യുഗത്തിലേക്ക് മാറുന്ന തിയറ്ററുകൾ

Theaters moving into the multiplex era

ഷൊർണൂർ മേളം സിനിമാ തിയ്യറ്റർ പുതുജീവനായി ..
1980 കളുടെ കാലത്ത് ആധുനിക മുഖച്ഛായ യോടെ ഷൊർണൂർ നഗരത്തിൽ ഉയർന്ന് വന്ന സിനിമ തിയ്യറ്ററാണ് മേളം.
“ആരംഭം ” എന്ന സിനിമയോടെയായിരുന്നു മേളത്തിന്റെ ആരംഭം. സിനിമ തിയ്യറ്റർ രംഗത്ത് ഷൊർണൂരിന് പ്രശസ്തി സമ്മാനിച്ച തിയ്യറ്ററാണ് മേളം.

900 സീറ്റുകൾ ഉള്ള വലിയ തിയ്യറ്റർ – അത്യാധുനിക ശബ്ദ-ദൃശ്യ സാങ്കേതിക സംവിധാനങ്ങൾ മേളത്തിന് സ്വന്തമാണ്. റസൂൽ പൂക്കുട്ടിയടക്കം മേളത്തിലെ ശബ്ദ സംവിധാനത്തിലെ തികവിനെ പ്രശംസിച്ചിട്ടുണ്ട്. പഴശ്ശിരാജ എന്ന സിനിമ റസൂലും, മമ്മൂട്ടിയും ഒന്നിച്ചിരുന്ന് മേളത്തിലിരുന്ന് ആസ്വദിച്ചത്, തിയ്യറ്ററിലെ ശബ്ദ വിസ്മയത്തിന്റെ മേന്മ അംഗീകരിച്ചാണ്.

തിയറ്റർ പ്രവർത്തന രംഗത്ത് താളം നഷ്ട്ടമായ മേളം തിയ്യറ്റർ സാമ്പത്തിക പ്രതിസന്ധി രൂക്ഷമായതിനെ തുടർന്ന് 2019 ഒക്ടോബർ മാസം 30 ഓടെ സ്ഥിരമായി അടച്ചു പൂട്ടുകയാണെന്ന് കാണിച്ച് ജീവനക്കാർക്ക് നോട്ടീസ് നൽകിയിരുന്നു.
കേരളത്തിലെ എ ക്ലാസ് റിലീംസിംഗ് സെന്റർ എന്ന നിലയിൽ ഷൊർണൂർ മേളം തിയ്യറ്റർ ഏറെ പ്രശസ്തമായിരുന്നു.
ഷൊർണൂർ റെയിൽവെ ജംക്ഷന് എതിർവശത്തായിട്ടാണ് മേളം തിയ്യറ്റർ പ്രവർത്തിച്ചു വരുന്നത്.

മൾട്ടിപ്ലക്സ് തരംഗത്തിനൊത്ത് തിയറ്റർ മുഖം മാറ്റാത്തതാണ് പ്രേക്ഷകർ മേളത്തെ കയ്യൊഴിയാൻ കാരണമാക്കിയതെന്ന് പറയാം. എയർ കണ്ടീഷൻ ചെയ്ത് കാലത്തിനൊപ്പം സഞ്ചരിക്കാൻ ശ്രമിച്ചിരുന്നെങ്കിലും, മൾട്ടിപ്ലക്സ് വിപ്ലവം തിയ്യറ്റർ മേഖലയിൽ പടർന്ന് പിടിച്ചത് തിരിച്ചറിയാൻ മേളം തിയറ്റർ നടത്തിപ്പുകാർ വൈകി പോയിരുന്നു.

ഒറ്റപ്പാലം, പട്ടാമ്പി, വടക്കാഞ്ചേരി, ചേലക്കര, ദേശമംഗലം, ചെറുതുരുത്തി, ചെർപുളശേരി എന്നിങ്ങനെ പാലക്കാട്, തൃശൂർ ജില്ലകളിലെ നിരവധി പ്രദേശങ്ങളിൽ നിന്നുള്ള സിനിമാപ്രേക്ഷകരുടെ ഇഷ്ട തിയറ്ററായിരുന്നു മേളം. നാലുപാടും മൾട്ടിപ്ലക്സ് പൊങ്ങിയതോടെ പ്രേക്ഷകർ ചുരുങ്ങി വന്നു.
“വേടനും, വേടത്തിയും തമ്മിലുള്ള പ്രണയാർദ്രമായ ചുമർ ശില്പം മേളം തിയ്യറ്ററിന്റെ പ്രധാന മുഖമുദ്രയാണ്.”

മലയാളികളുടെ പ്രിയതാരം മോഹൻലാലിന് പ്രിയപ്പെട്ട തിയ്യറ്ററായിരുന്നു ഷൊർണൂരിലെ മേളം തിയ്യറ്റർ. പ്രമുഖ സിനിമ നിർമ്മാതാവ് ആന്റണി പെരുമ്പാവൂർ മേളം ഏറ്റെടുത്ത് അത്യാധുനിക മൾട്ടിപ്ലക്സ് തിയറ്റർ ആക്കി ഷൊർണൂരിന് സമ്മാനിക്കുമെന്ന അണിയറ പ്രതീക്ഷകൾ തിയറ്റർ അടച്ച സമയത്ത് ഉയർന്നിരുന്നു.

മദ്ധ്യ കേരളത്തിലെ സിനിമ പ്രേമികളുടെ മാസങ്ങളായുള്ള പ്രതിക്ഷകൾക്ക് പുതുജിവനായി ആന്റണി പെരുമ്പാവൂരിന്റെ ഉടമസ്ഥതയിലുള്ള ആശീർവാദ് സിനിമാസ് പേരിൽ 03-08-2020 ന് ഷൊർണൂർ രജിസ്ട്രേഷൻ ഓഫീസിൽ മേളം തിയ്യറ്റർ രജിസ്റ്റർ ചെയ്തതായി അറിയുന്നു.

തെയ്യാറാക്കിയത്
പ്രസാദ് കെ ഷൊർണൂർ

അതിവേഗ വാർത്തകൾക്ക് ടെലഗ്രാം ചാനലിൽ അംഗമാവാൻ ഇവിടെ ക്ലിക്ക് ചെയ്യുക

Leave a Reply

Your email address will not be published. Required fields are marked *

Back to top button