Entertainment

തീയേറ്ററുകളും ഒന്‍പത് മണി വരെ മാത്രം, പ്രഖ്യാപിച്ച റീലീസ് തീയ്യതികളിൽ മാറ്റത്തിനു സാധ്യത

Theaters are also open until 9 p.m., with the possibility of a change in the announced release dates

സിനിമാ പ്രേമികളുടെ ഏറെ കാലത്തെ കാത്തിരിപ്പുകൾക്ക് ശേഷമായിരുന്നു തീയേറ്ററുകൾ വീണ്ടും തുറന്ന് പ്രവർത്തനമാരംഭിച്ചത്. തുടർന്ന് നിരവധി സിനിമകളാണ് പ്രേക്ഷകരെ തേടിയെത്തിയത്. പ്രാഥമിക ഘട്ടത്തിൽ സമയക്രമമുണ്ടായിരുന്നെങ്കിലും സിനിമകൾ റിലീസിനായി കാത്തിരിക്കുന്നുണ്ടായിരുന്നു. പിന്നാലെ സെക്കൻ്റ് ഷോ അടക്കമുള്ള മുഴുവൻ സമയക്രമം പഴയപടിയായതോടെ തീയേറ്ററുകൾ പഴയ പ്രതാപം വീണ്ടെടുത്തു വരികയായിരുന്നു. അതിനിടെ ഇപ്പോഴിതാ തീയേറ്ററുകൾക്ക് വീണ്ടും പ്രഹരമേൽക്കുന്ന പ്രഖ്യാപനമാണ് നടന്നിരിക്കുന്നത്.

തെരഞ്ഞെടുപ്പ് തിരക്കുകൾക്ക് അറുതിയായതോടെ വൻ തോതിൽ കുതിച്ചുയർന്ന കൊവിഡ് നിരക്ക് മൂലം വീണ്ടും നിയന്ത്രണങ്ങളേർപ്പെടുത്തുകയാണ് സംസ്ഥാന സർക്കാരും. രാജ്യത്ത് പല സംസ്ഥാനങ്ങളിലായി രണ്ടാം ഘട്ട ലോക്ക് ഡൌണും കർഫ്യൂവുമൊക്കെ പ്രഖ്യാപിച്ച് തുടങ്ങിയതോടെ കേരളത്തിലും അതുണ്ടാകാനുള്ള സാധ്യതയെ ജനങ്ങൾ പൂർണ്ണമായും തള്ളിക്കളഞ്ഞിരുന്നില്ല. എന്നാൽ അത് ഉടനുണ്ടാകില്ല എന്നാണ് ചീഫ് സെക്രട്ടറി അറിയിച്ചിരിക്കുന്നത്.

ഇന്നിതാ ചീഫ് സെക്രട്ടറി വി പി ജോയ് നടത്തിയ പത്ര സമ്മേളനത്തിൽ പറഞ്ഞത് പ്രകാരം തീയേറ്ററുകൾ രാത്രി ഒൻപത് മണി വരെ മാത്രമേ പ്രവർത്തിപ്പിക്കാൻ പാടുള്ളൂ. അതോടെ സെക്കൻ്റ് ഷോ ഉണ്ടാകില്ലെന്നുറപ്പായിരിക്കുകയാണ്. ഈ കാരണം ചൂണ്ടിക്കാട്ടി റിലീസിന് തയ്യാറെടുക്കുന്ന സിനിമകൾ പുനർവിചിന്തനം നടത്തുമോ എന്ന ആശങ്കയിലാണ് സിനിമാ പ്രേമികളും. പൃഥ്വിരാജ് നായകനാകുന്ന കുരുതി എന്ന സിനിമയുടെ അടക്കം റിലീസ് തീയ്യതി അടുത്ത ദിവസം പ്രഖ്യാപിക്കാനിരിക്കെയാണ് ഇത്തരത്തിലൊരു പ്രഖ്യാപനമുണ്ടായിരിക്കുന്നതെന്നതാണ് ശ്രദ്ധേയം.

അതിവേഗ വാർത്തകൾക്ക് ടെലഗ്രാം ചാനലിൽ അംഗമാവാൻ ഇവിടെ ക്ലിക്ക് ചെയ്യുക

Leave a Reply

Your email address will not be published. Required fields are marked *

Back to top button