
വടക്കാഞ്ചേരി: ദേശമംഗലം തലശ്ശേരി വലിയകത്ത് പരേതനായ അബ്ദുള്ളയുടെ മകൻ മുസ്ഥഫ (47)യാണ് കഴിഞ്ഞ ദിവസം മരണപ്പെട്ടത് കോവിഡ് ബാധിച്ച് ചികിത്സയിലിരിക്കെ ന്യൂമോണിയ ബാധിച്ച് രണ്ട് മാസത്തോളമായി ആശുപത്രിയിൽ തന്നെയായിരുന്നു, കോവിഡ് നെഗറ്റീവായെങ്കിലും കഠിനമായ ന്യൂമോണിയ മരണകാരണമാവുകയായിരുന്നു. മൃതദേഹം നാളെ നാട്ടിലെത്തിക്കും ഭാര്യ സെലീന, മക്കൾ നാസിൽ, നാസില, ഫാസില. സഹോദരങ്ങൾ ബാവ, അബ്ദുൾ അസീസ്, ഫാത്തിമ്മ, നസീറ, മതാവ് നബീസ. ഖബറടക്കം ഞായറാഴ്ച രാവിലെ 10 മണിക്ക് തലശ്ശേരി ഖബറിസ്ഥാനിൽ നടക്കും.