കരിപ്പൂർ വിമാനദുരന്തത്തിൽ നിന്ന് രക്ഷപ്പെട്ട യാത്രക്കാരൻ മുഹമ്മദലിയുടെ വാക്കുകൾ
The words of Muhammadali, a passenger who survived the Karipur plane crash
“ദുബായിൽ നിന്ന് വന്നതാണ്. കോഴിക്കോട് എയർപോർട്ടിൽ ആദ്യം എത്തിയപ്പോൾ ഇറങ്ങാൻ സമയത്ത് എനിക്ക് തോന്നുന്നു, കാലാവസ്ഥയുടെ പ്രശ്നമാണെന്ന്. ഇറക്കിയിട്ട് അപ്പോ തന്നെ വിമാനം പൊക്കി. പിന്നെ ഒരു 10-20 മിനിട്ട് നേരം ആകാശത്തു നിന്ന് കറങ്ങി. എയർ ഹോസ്റ്റസ് ഒക്കെ പറഞ്ഞു, വിമാനം ഇറങ്ങാൻ പോവുകയാണ്, റെഡിയായി ഇരുന്നോളാൻ. നോർമൽ ആയി ഫ്ലൈറ്റ് ഇറങ്ങുന്നത് പോലെ തന്നെയാണ് ഇറങ്ങിയത്. കുറച്ച് മുന്നോട്ട് പൊയ്ക്കൊണ്ടിരിക്കുകയാണ്. ഫ്ലൈറ്റ് നിൽക്കുന്നില്ല. നിൽക്കാതെ ഒരു ഗർത്തത്തിലേക്ക് പോയി അത് താണു. ഞാനും കൂടെ ജോലി ചെയ്യുന്ന രണ്ട് സുഹൃത്തുക്കളും എമർജൻസി വാതിലിനരികെ ആയിരുന്നു. ഞാൻ വാതിൽ തുറന്ന് ചാടി. ചിറകിന്റെ മുകളിലേക്കാണ് ചാടിയത്. അവിടെ നിന്ന് വീണ്ടും റൺവേയിലേക്ക് ചാടി.റൺവേയിലൂടെ ഓടി. എന്റെ കാലിന്റെ എല്ല് പൊട്ടിയെന്നാണ് തോന്നുന്നത്. സുഹൃത്തുക്കൾക്കും നിസ്സാര പരുക്കുകളേയുള്ളൂ. പ്രത്യേക നിർദ്ദേശങ്ങളോ അപയ സൂചനകളോ ഒന്നും തന്നിരുന്നില്ല. കാലാവസ്ഥ മോശമാണെന്ന മുന്നറിയിപ്പും നൽകിയിരുന്നില്ല. ഒരു അഞ്ച് മിനിട്ടു കൊണ്ട് രക്ഷാപ്രവർത്തകർ എത്തി. ഫയർ എഞ്ചിനും വന്നു.”- മുഹമ്മദലി പറഞ്ഞു.