Kerala

വാക്ക് മറന്നില്ല; വീടുവെക്കാൻ സ്ഥലം നൽകി എൽഡിഎഫിന്റെ തോറ്റ സ്ഥാനാർത്ഥി

The word is not forgotten; The defeated candidate of the LDF who was given a place to live

കൊച്ചി: വോട്ട് ചോദിച്ചെത്തുന്ന സ്ഥാനാർത്ഥിക്കു മുന്നിൽ വോട്ടർമാർ ഇല്ലായ്മയുടെ കഥകൾ വിവരിക്കുന്നത് സാധാരണമാണ്. സ്ഥാനാർത്ഥികൾ വാരിക്കോരി വാഗ്ദാനങ്ങളും നൽകും. മലപ്പുറം പെരുവള്ളൂർ പഞ്ചായത്തിലെ 13-ാം വാർഡിൽ നിന്നും മത്സരിച്ച എൽഡിഎഫ് സ്വതന്ത്ര സ്ഥാനാർത്ഥി സിസി സാജിദയും ഇത്തരത്തിൽ വാഗ്ദാനങ്ങൾ നൽകിയിരുന്നു.

തെരഞ്ഞെടുപ്പ് ഫലം വന്നപ്പോൾ സാജിദ തോറ്റു, പക്ഷേ വാഗ്ദാനങ്ങളൊന്നും സാജിദ മറന്നില്ല. ഭവന രഹിതരമായ നാല് കുടുംബങ്ങൾക്കാണ് വീടുവെക്കാൻ സാജിദയും കുടുംബവും തങ്ങളുടെ ഭൂമിയിലൊരു പങ്ക് വീതിച്ചു നൽകിയിരിക്കുന്നത്.

വോട്ട് അഭ്യർത്ഥിക്കാൻ ചെന്നപ്പോഴാണ് വീടുവെക്കാൻ സാമ്പത്തിക ശേഷിയില്ലാത്തവരെ സാജിദ അടുത്തറിഞ്ഞത്. തന്നെക്കൊണ്ട് കഴിയും വിധത്തിൽ സഹായിക്കുമെന്ന് സാജിദ വാക്കും കൊടുത്തു. 42 വോട്ടിനാണ് സാജിദ തോറ്റത്. തോറ്റെങ്കിലും തെരഞ്ഞെടുപ്പ് സമയത്ത് താൻ നൽകിയ വാക്ക് പാലിക്കാൻ അവർ മുന്നിട്ടിറങ്ങുകയായിരുന്നു.

പറച്ചെനപ്പുറായയിലുള്ള 12 സെന്റ് സ്ഥലമാണ് നാല് കുടുംബങ്ങൾക്കായി സാജിദ വീതിച്ചു നൽകിയത്. രണ്ട് കുടുംബങ്ങൾക്കുള്ള ഭൂമി അളന്നു തിട്ടപ്പെടുത്തി നൽകി. മറ്റ് രണ്ട് കുടുംബങ്ങൾക്കുള്ള ഭൂമികൂടി ഉടൻ രജിസ്റ്റർ ചെയ്തു നൽകും. വീടുകൾക്കുള്ള പണിയും ആരംഭിച്ചിട്ടുണ്ടെന്ന് റിപ്പോർട്ടർ ലൈവ് റിപ്പോർട്ട് ചെയ്തു.

അതിവേഗ വാർത്തകൾക്ക് ടെലഗ്രാം ചാനലിൽ അംഗമാവാൻ ഇവിടെ ക്ലിക്ക് ചെയ്യുക

Leave a Reply

Your email address will not be published. Required fields are marked *

Back to top button