Qatar
സി.ഐ.സി മദീന ഖലീഫ സോൺ ഹിജ്‌റ പ്രശ്നോത്തരി വിജയികളെ പ്രഖ്യാപിച്ചു
The winners of the CIC Madinah Khalifa Zone Hijra Quiz have been announced
ദോഹ: ഹിജ്റ 1442 നോടനുബന്ധിച്ച് സിഐസി മദീന ഖലീഫ സോൺ നടത്തിയ പ്രശ്നോത്തരിയുടെ വിജയികളെ പ്രഖ്യാപിച്ചു. നൂറിലധികം പേർ പങ്കെടുത്ത പരിപാടിയിൽ ഒന്നാം സമ്മാനം സിഎച്ച് സഫീറ നേടി. രണ്ടാം സമ്മാനം ജസീർ പി, മൂന്നാം സമ്മാനം സഫ്‌വ ഖാസിം എന്നിവർ കരസ്ഥമാക്കി.
സി.ഐ.സി മദീന ഖലീഫ സോണൽ പ്രസിഡന്റ് റഹീം ഓമശ്ശേരി വിജയികൾക്ക് അഭിനനന്ദനമറിയിച്ചു. നിലവിലെ സാഹചര്യത്തിൽ കോവിഡ് പ്രോട്ടോക്കോൾ പാലിച്ചു വേറിട്ട രീതിയിൽ സമ്മാനം വിതരണം ചെയ്യുന്നതാണെന്ന് ഭാരവാഹികൾ അറിയിച്ചു.