വരവൂർ ഗവ.എൽ.പി.സ്കൂളിലെ പച്ചക്കറികൾ ഇനി പൊതുജനങ്ങളിലേക്കും
The vegetables of Varavoor Govt. LP School will now be available to the public
വടക്കാഞ്ചേരി: വരവൂർ പഞ്ചായത്തിലെ 14 വാർഡുകളിലും, വഴിയോരങ്ങളിൽ, “ജൈവപച്ചക്കറി കൃഷി സമൃദ്ധമാക്കുക” എന്ന ലക്ഷ്യത്തോടെ വരവൂർ ഗവ.എൽ.പി.സ്കൂളും, പി ടി എ യും വാർഡ് മെംമ്പർമാരുടെ പിന്തുണയോടെ ആരംഭിച്ച “വഴിയോര ജൈവ പച്ചക്കറി കൃഷി ” യുടെ ഏഴാം വാർഡിന്റെ വിളവെടുപ്പിന്റെ ഉദ്ഘാടനം വാർഡ് മെംമ്പർ വി.കെ. സേതുമാധവൻ നിർവ്വഹിച്ചു.
പി.ടി. എ പ്രസിഡന്റ് വി.ജി. സുനിൽ അധ്യക്ഷസ്ഥാനം വഹിച്ച ചടങ്ങിൽ പ്രധാനാധ്യാപകൻ എം.ബി. പ്രസാദ് സ്വാഗതവും, SMC ചെയർമാൻ എൻ.എച്ച് ഷറഫുദ്ദീൻ നന്ദിയും പറഞ്ഞു.ജിഷ ടി.വി, മധു.ടി. എന്നിവർ ആശംസകൾ നേർന്നു. വരവൂർ പഞ്ചായത്ത് ഫുഡ്ബോൾ ടീം അംഗങ്ങളും വിളവെടുപ്പിൽ പങ്കെടുത്തു.
പ്രധാനാധ്യാപകന്റെ നിർദ്ദേശപ്രകാരം വിദ്യാലയത്തിലെ 888 കുട്ടികളുടെ വീട്ടിലും ജൈവ പച്ചക്കറി കൃഷി നല്ല രീതിയിൽ കുട്ടികൾ ചെയ്തു വരുന്നുണ്ട്. കൂടാതെ കുട്ടികളുടെ വീടിനു മുൻ വശത്ത് പാതവക്കിൽ ഇതുപോലെ പച്ചക്കറി കൃഷി ചെയ്ത് സംരക്ഷിച്ചു വരുന്നു. ഇതോടൊപ്പം വിദ്യാലയത്തിലും ജൈവ പച്ചക്കറി കൃഷി സമുദ്ധമായി കൃഷിചെയ്തു വരുന്നുണ്ട്. കൂടാതെ പാട്ടത്തിനെടുത്ത 50 സെന്റ് തരിശു ഭൂമി വൃത്തിയാക്കി ജൈവ പച്ചക്കറി കൃഷി ചെയ്ത് വിളവെടുത്തു വരുന്നു. കഴിഞ്ഞ വർഷത്തെ കേരള സംസ്ഥാന കൃഷി വകുപ്പിന്റെ ജില്ലയിലെ മികച്ച സ്ഥാപന മേധാവിക്കുള്ള അവാർഡും ഈ വിദ്യാലയത്തിനു ലഭിച്ചിട്ടുണ്ട്.
വിദ്യാലയത്തിന്റെ നേതൃത്വത്തിൽ പാട്ടത്തിനെടുത്ത സ്ഥലങ്ങളിൽ പൂവൻ വാഴ കൃഷി ചെയ്തതിന്റേയും വിളവെടുപ്പ് ഇപ്പോഴും നടന്നു വരുന്നു.
റിപ്പോർട്ട് : ബാബു കാങ്കലാത്ത്