India

റോഡരികിൽ ഉറങ്ങിക്കിടന്ന 15 തൊഴിലാളികളുടെ ദേഹത്തുകൂടി ട്രക്ക് കയറി ഇറങ്ങി

The truck was loaded with the bodies of 15 workers who were sleeping on the roadside

സൂറത്ത്: ഗുജറാത്തിലെ സൂറത്തിൽ പാതയോരത്ത് കിടന്നുറങ്ങിയ തൊഴിലാളികളുടെ ദേഹത്തുകൂടി ട്രക്ക് കയറി ദുരന്തം. ഇന്ന് പുലര്‍ച്ചെയാണ് സംഭവമുണ്ടായത്. അപകടത്തിൽ 15 പേരാണ് കൊല്ലപ്പെട്ടിരിക്കുന്നത്.

ഗുജറാത്തിലെ സൂറത്തിനടുത്തുള്ള കിം ചാർ റസ്തയിലെ നടപ്പാതയിലേക്കാണ് ട്രംക്ക് ഇടിച്ചു കയറിയത്. 13 തൊഴിലാളികളും സംഭവസ്ഥലത്ത് വച്ച് തന്നെ മരിച്ചുവെന്നാണ് ദേശീയമാധ്യമങ്ങള്‍ റിപ്പോർട്ട് ചെയ്യുവന്നത്. 18 അംഗസംഘം നടപ്പാതയിൽ കിടന്നുറങ്ങിയിരുന്നത്.

മരിച്ചവരെല്ലാം രാജസ്ഥാൻ സ്വദേശികളാണെന്ന കണ്ടെത്തിയിട്ടുണ്ട്.

പരിക്കേറ്റ ചില തൊഴിലാളികളെ അടുത്തുള്ള ആശുപത്രിയിലേക്ക് മാറ്റി. പരിക്കേറ്റ് എട്ട് പേരിൽ മൂന്ന് പേർ ആശുപത്രിയിൽ വച്ചുമാണ് മരിച്ചത് എന്ന് പോലീസ് വ്യക്തമാക്കി.

സംഭവത്തിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി ഞെട്ടൽ രേഖപ്പെടുത്തി. സൂറത്തിൽ ട്രക്ക് അപകടത്തെ തുടർന്ന് ജീവൻ നഷ്ടപ്പെട്ട സംഭവം അതി ദാരുണമാണ്. ദുഖിതരായ കുടുംബങ്ങള്‍ക്കൊപ്പമാണ് തന്റെ ചിന്ത. പരിക്കേറ്റവർ വേഗത്തിൽ സുഖം പ്രാപിക്കണമെന്ന് പ്രാർത്ഥിക്കുന്നു. എന്നായിരുന്നു പ്രധാനമന്ത്രിയുടെ ട്വീറ്റ്.

Source link

അതിവേഗ വാർത്തകൾക്ക് ടെലഗ്രാം ചാനലിൽ അംഗമാവാൻ ഇവിടെ ക്ലിക്ക് ചെയ്യുക

Leave a Reply

Your email address will not be published. Required fields are marked *

Back to top button