India

ഇന്ത്യയുമായുള്ള കയറ്റുമതി, ഇറക്കുമതി ബന്ധം അവസാനിപ്പിച്ച് താലിബാൻ

The Taliban cut off export and import ties with India

ന്യൂഡൽഹി: അഫ്ഗാൻ സർക്കാരിൽ നിന്നും അധികാരം പിടിച്ചെടുത്ത ശേഷം ഇന്ത്യയുമായുള്ള കയറ്റുമതിയും ഇറക്കുമതിയും അവസാനിപ്പിച്ച് താലിബാൻ.

ഫെഡറേഷൻ ഓഫ് ഇന്ത്യൻ എക്സ്പോർട്ട് ഓർഗനൈസേഷൻ ഡയറക്ടർ ജനറൽ ഡോ അജയ് സഹായ് ആണ് ഇക്കാര്യം അറിയിച്ചത്. അഫ്ഗാനിസ്ഥാനിലെ സംഭവ വികാസങ്ങൾ സൂക്ഷ്മമായി നിരീക്ഷിച്ചുവരികയാണെന്ന് അദ്ദേഹം പറഞ്ഞു.

അഫ്ഗാനിൽ നിന്നുള്ള ഇറക്കുമതി പാക്കിസ്ഥാനിലൂടെയായിരുന്നു. പാകിസ്ഥാനിലേക്കുള്ള ചരക്ക് നീക്കം താലിബാൻ നിർത്തിവെച്ചിരിക്കുന്നതിനാൽ ഫലത്തിൽ ഇറക്കുമതി നിലച്ചിരിക്കുകയാണെന്ന് അദ്ദേഹം പറഞ്ഞു.

ചരക്ക് നീക്കവുമായി ബന്ധപ്പെട്ട് ഇന്ത്യയ്ക്ക് അഫ്ഗാനിസ്ഥാനുമായി ദീർഘനാളത്തെ ബന്ധമുണ്ട്. കൂടാതെ ഇന്ത്യയ്ക്ക് അഫ്ഗാനിസ്ഥാനിൽ വലിയ നിക്ഷേപമാണുള്ളത്. 2021 ൽ അഫ്ഗാനിലേക്കുള്ള കയറ്റുമതി 835 ദശലക്ഷം ഡോളറിന്റേതാണ്. 510 ദശലക്ഷം ഡോളറിന്റെ ഇറക്കുമതിയും നടത്തിയിട്ടുണ്ട്.

മൂന്ന് ബില്യൺ ഡോളറിന്റെ നിക്ഷേപമാണ് ഇന്ത്യക്ക് അഫ്ഗാനിലുള്ളത്. കൂടാതെ 400 പദ്ധതികളും അഫ്ഗാനിൽ നടപ്പാക്കുന്നുണ്ട്. ഇതിൽ പലതിന്റെയും പ്രവർത്തനം മുന്നോട്ടു പോകവെയാണ് താലിബാൻ അഫ്ഗാനിസ്ഥാന്റെ ഭരണം പിടിച്ചടക്കിയിരിക്കുന്നത്.

പഞ്ചസാര, ഫാർമസ്യൂട്ടിക്കൽസ്, വസ്ത്രങ്ങൾ, ചായ, കാപ്പി, സുഗന്ധവ്യഞ്ജനങ്ങൾ, ട്രാൻസ്മിഷൻ ടവറുകൾ എന്നിവയാണ് പ്രധാനമായും ഇന്ത്യ അഫ്ഗാനിസ്ഥാനിലേക്ക് കയറ്റിയയ്ക്കുന്നത്. ഉണങ്ങിയ പഴങ്ങൾ, ഉള്ളി അടക്കമുള്ളവയാണ് അഫ്ഗാനിൽ നിന്നും ഇറക്കുമതി ചെയ്യുന്നത്.

Source link

അതിവേഗ വാർത്തകൾക്ക് ടെലഗ്രാം ചാനലിൽ അംഗമാവാൻ ഇവിടെ ക്ലിക്ക് ചെയ്യുക

Leave a Reply

Your email address will not be published. Required fields are marked *

Back to top button