Kerala

പാലാരിവട്ടം പാലം പൊളിച്ചു പണിയാൻ സർക്കാരിന് സുപ്രീം കോടതി അനുമതി നൽകി

The Supreme Court has given permission to the government to demolish the Palarivattom bridge

ന്യൂഡൽഹി: കൊച്ചിയിലെ പൊളിച്ച് പണിയുന്നതിന് സംസ്ഥാന സർക്കാരിന് അനുമതി നൽകി. ഭാരപരിശോധന നടത്തി അറ്റകുറ്റപ്പണി നടത്തിയാൽ മതിയോ എന്ന് പരിശോധിക്കണമെന്ന് ഹൈക്കോടതി ഉത്തരവ് റദ്ദാക്കിക്കൊണ്ടാണ് സുപ്രീംകോടതി ഉത്തരവുണ്ടായത്. പൊതുതാത്‌പര്യം കണക്കിലെടുത്ത് സർക്കാരിന് മുന്നോട്ട് പോകാമെന്ന് കോടതി വ്യക്തമാക്കി.

ജസ്‌റ്റീസ് ജസ്റ്റിസ് റോഹിങ്ടൻ നരിമാന്റെ അധ്യക്ഷനയ ബെഞ്ചിന്റേതാണ് നിർണായക ഉത്തരവ്. ജനങ്ങളുടെ സുരക്ഷ കണക്കിലെടുത്ത് മറ്റ് നടപടികളിലേക്ക് സർക്കാരിന് അതിവേഗം കടക്കാമെന്നും കോടതി വ്യക്തമാക്കി. സര്‍ക്കാര്‍ സുപ്രീംകോടതിയിൽ നൽകിയ അപേക്ഷയിലാണ് സർക്കാരിന് അനുകൂലമായി തീർപ്പുണ്ടായിരിക്കുന്നത്.

പാലത്തിന്റെ ദുർബലസ്ഥിതി ചൂണ്ടിക്കാട്ടി മദ്രാസ് ഐഐടി തയ്യാറാക്കിയ റിപ്പോർട്ട് അടക്കം സർക്കാർ കോടതിയിൽ ഹാജരാക്കിയിരുന്നു. സർക്കാർ നിയോഗിച്ച ഉന്നതാധികാര സമിതിയുടെ കണ്ടെത്തൽ ശരിവെച്ച സുപ്രീകോടതി പാലം അപകടാവസ്ഥയിൽ ആണെങ്കിൽ സർക്കാരിന് പൊളിച്ച് പണിയാമെന്നും പരിശോധന നടത്തേണ്ടതില്ലെന്നും വ്യക്തമാക്കി.

അതിവേഗ വാർത്തകൾക്ക് ടെലഗ്രാം ചാനലിൽ അംഗമാവാൻ ഇവിടെ ക്ലിക്ക് ചെയ്യുക

Leave a Reply

Your email address will not be published. Required fields are marked *

Back to top button