Qatar

“ഒറ്റക്കുറങ്ങുവാൻ’ ഹ്രസ്വചിത്രം പ്രേക്ഷകരിലേക്ക്

The short film 'Ottakuranguvan' to the audience

ദോഹ: ഖത്തറിലെ ഐ സി ബി എഫ് ആവിഷ്ക്കരിച്ച് നടപ്പിലാക്കിയ പ്രവാസി ഇൻഷുറൻസ് പദ്ധതിയെ ആധാരമാക്കി ഷോർട്ട് ഫിലിം ‘ *ഒറ്റക്കുറങ്ങുവാൻ’* പ്രദർശനത്തിന് തയ്യാറായി. ഇന്ന് (ഞായർ ) വൈകീട്ട് 8 PM ന് ICBF പ്രസിഡന്റ് പി. എൻ ബാബുരാജൻ റിലീസിംഗ് നിർവ്വഹിക്കും. ICC പ്രസിഡന്റ് എ പി മണികണ്ഠൻ, സാമൂഹ്യ പ്രവർത്തകൻ അബ്ദുൽ റഊഫ് കൊണ്ടോട്ടി തുടങ്ങിയവർ സംബന്ധിക്കും.

വക്റ വേവ്സ് ചാനലിന്റെ ബാനറിൽ ഷമീർ ടി. കെ ഹസ്സൻ സംവിധാനം ചെയ്ത സിനിമയ്ക്ക് എം എച്ച് തയ്യിലാണ് ഛായാഗ്രഹണവും എഡിറ്റിങ്ങും നിർവഹിച്ചിട്ടുള്ളത്. സുബൈർ വക്റയുടെ ആശയം തിരക്കഥയാക്കിയത് മൊയ്‌ദീൻ ഷായാണ്. അബ്ദുൽ ഫത്താഹ് ആണ് സാങ്കേതിക സഹായം നൽകിയത്.

സുബൈർ വക്റ, മഹ്റൂഫ് കരിപ്പ്, ഫഹ്‌സിർ റഹ്‌മാൻ, ജറീഷ് കല്ലട, റഫീഖ് കാരാട്, മൊയ്‌ദീൻ ഷാ എന്നിവരാണ് അഭിനയിച്ചിട്ടുള്ളത്. അൻഫസ് നന്മണ്ട, എഞ്ചിനീയർ ഷാഫി തുടങ്ങിയവർ സഹകാരികളാണ്.

അതിവേഗ വാർത്തകൾക്ക് ടെലഗ്രാം ചാനലിൽ അംഗമാവാൻ ഇവിടെ ക്ലിക്ക് ചെയ്യുക

Leave a Reply

Your email address will not be published. Required fields are marked *

Back to top button