നിരവധി അവാർഡുകൾ വാരിക്കൂട്ടി “ഒരു സിനിമ പടം” എന്ന ഹ്രസ്വ ചിത്രം ശ്രദ്ദേയമാകുന്നു
The short film "ORU CINEMA PADAM" has won several awards
സിയോൺ പ്രൊഡക്ഷൻസിന്റെ ബാനറിൽ സിജോ എം ജോസ് നിർമ്മിച്ച് ശ്രീജിത്ത് തൃശ്ശൂർക്കാരൻ സംവിധാനം ചെയ്ത “ഒരു സിനിമ പടം” എന്ന ഹ്രസ്വ ചിത്രം ശ്രദ്ദേയമാകുന്നു. 2019ലെ സംസ്ഥാന തലത്തിൽ ആലപ്പുഴയിൽ വെച്ച് നടന്ന “ഭരതൻ സ്മാരക ഹസ്ര്വചിത്ര പുരസ്‌കാരത്തിൽ ” നാലു അവാർഡുകൾ വാരിക്കൂട്ടി ഈ ഹ്രസ്വ ചിത്രം.
മികച്ച ചിത്രം, മികച്ച തിരക്കഥ, മികച്ച ക്യാമറ, മികച്ച എഡിറ്റിംഗ് എന്നിവയ്ക്കുള്ള അവാർഡുകൾ ഈ ചിത്രം കരസ്ഥമാക്കി.
മൂവി ട്രാക്കറിന്റെ സഹകരണത്തോടെ നിർമിച്ചിരിക്കുന്ന ഈ ചിത്രത്തിന്റെ ഛായാഗ്രഹണം നിർവഹിച്ചിരിക്കുന്നത് സാംബിയയാണ്. എഡിറ്റിംഗ് ജിതിൻ മനോഹറും അബ്ദുൾ ഷുക്കൂറും ചേർന്ന് നിർവഹിച്ചിരിക്കുന്നു.
കലാസംവിധാനം ഹരീഷ് ഹരിദാസ്, പശ്ചാത്തല സംഗീതം നിഖിൽ പ്രഭ, സൗണ്ട് എഫക്ട് രാജീവ് രാജ്, സിംഗേഴ്സ് ബിനിത ബാബു, നിഖിൽ പ്രഭ, ഡിസൈൻ ആൽബർട്ട് ഷാജു എന്നിവരാണ് മറ്റു അണിയറ പ്രവർത്തകർ. സ്റ്റുഡിയോ ചേതന തൃശ്ശൂർ.