കൊറോണ വൈറസിന്റെ ചിത്രങ്ങൾ ഗവേഷകർ പുറത്ത് വിട്ടു
The researchers released images of the corona virus
വാഷിംഗ്ടൺ: കൊറോണ വൈറസ് ബാധിച്ച കോശങ്ങളുടെ ചിത്രങ്ങൾ പുറത്ത് വിട്ട് ശാസ്ത്രജ്ഞർ. വൈറസിന്റെ ലാബിൽ വളർത്തിയ ചിത്രങ്ങളാണ് പുറത്തുവിട്ടിട്ടുള്ളത്. ദി ന്യൂ ഇംഗ്ലണ്ട് ഓഫ് ജേണൽ മെഡിസിനാണ് ചിത്രങ്ങൾ പ്രസിദ്ധീകരിച്ചിട്ടുള്ളത്. അമേരിക്കയിലെ നോർത്ത് കരോലിന യൂണിവേഴ്സിറ്റിയിലെ ചിൽഡ്രൺസ് റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ടിൽ നിന്നുള്ള കാമിൽ എഹ്രെ ഉൾപ്പെടെയുള്ള ഗവേഷകരാണ് ഈ ദൌത്യത്തിന് പിന്നിലുള്ളത്.
ശ്വാസകോശത്തിലെ കോശങ്ങളിലേക്ക് കോശങ്ങളിലേക്ക് കൊറോണ വൈറസിനെ കുത്തിവെക്കുകയും തുടർന്ന് 96 മണിക്കൂറിന് ശേഷം ഉയർന്ന പവറുള്ള ഇലക്ട്രോൺ മൈക്രോസ്കോപ്പിലൂടെ പരിശോധിച്ച ശേഷമാണ് ചിത്രങ്ങൾ പകർത്തിയത്. ശ്വാസനാളത്തിൽ കൊറോണ വൈറസ് അണുബാധ എത്രത്തോളം തീവ്രമായാണ് ബാധിപ്പിക്കുമെന്ന് വ്യക്തമാക്കുന്നവയാണ് ഇപ്പോൾ പുറത്തുവന്നിട്ടുള്ള ചിത്രങ്ങൾ.
ശ്വാസകോശത്തിന്റെ പ്രതലത്തിൽ ഉൽപ്പാദിപ്പിക്കപ്പെടുകയും പുറത്തുവിടുകയും ചെയ്യുന്ന വൈറസുകളുടെ എണ്ണം കണ്ടെത്തുന്നതാണ് ഗവേഷകരുടെ നിർണായക കണ്ടെത്തൽ.
കഴിഞ്ഞ ഡിസംബറിൽ ചൈനയിലെ വുഹാനിൽ നിന്ന് റിപ്പോർട്ട് ചെയ്ത കൊറോണ വൈറസ് ആഗോള തലത്തിൽ രൂക്ഷമായിരിക്കുന്ന സാഹചര്യത്തിലാണ് ഗവേഷകർ കൊറോണ വൈറസിന്റെ ചിത്രങ്ങൾ പകർത്തി പുറത്തുവിടുന്നത്. ലോകത്ത് കൊറോണ വൈറസിനെതിരായ പ്രതിരോധ വാക്സിൻ വികസിപ്പിച്ചെടുക്കാനുള്ള ശ്രമങ്ങൾ ദ്രുതഗതിയിൽ നടക്കുന്നതിനിടെയാണ് ഗവേഷകരുടെ പുതിയ കണ്ടെത്തൽ.