Qatar

ബുദ്ധിയുടെ മതം മാനവതയുടെ ജീവൻ : ജിസിസി കാമ്പയിൻ ഉദ്ഘാടനം ഇന്ന്

The religion of the intellect is the life of humanity: the inauguration of the GCC campaign today

ദോഹ: ബുദ്ധിയുടെ മതം മാനവതയുടെ ജീവൻ എന്നശീർഷകത്തിൽ കെ.എൻ.എം. മർക്കസുദ്ദഅവ സംഘടിപ്പിക്കുന്ന ചതുർമാസ കാമ്പയിന്റെ ജിസിസി തല ഉദ്ഘാടനം ഇന്ന് (ഓഗസ്റ്റ് 28 വെള്ളിയാഴ്ച്ച) ഖത്തർ സമയം വൈകീട്ട് 4.30ന് നടക്കും.

ഗൾഫ് ഇസ്ലാഹി കോഡിനേഷൻ കമ്മിറ്റിയുടെ നേതൃത്വത്തിൽ സംഘടിപ്പിക്കുന്ന പരിപാടി ഷൈഖ് മുഹമ്മദ് മർസൂഖ് അൽ ഹാരിഥി ഉദ്ഘാടനം ചെയ്യും. പ്രമുഖ എഴുത്തുകാരൻ കെപി രാമനുണ്ണി മുഖ്യാതിഥിയായി പങ്കെടുക്കും. സി.എം. മൗലവി ആലുവ, അഹമ്മദ് കുട്ടി മദനി, എം. ടി. മനാഫ് മാസ്റ്റർ, രിഹാസ് പുലാമന്തോൾ എന്നിവർ പരിപാടിയിൽ പങ്കെടുത്തു സംസാരിക്കും.

ജി.സി.സി കോ ഓർഡിനേഷൻ കമ്മിറ്റി യോഗം ചേർന്ന് പരിപാടിയുടെ ഒരുക്കങ്ങൾ വിലയിരുത്തി. യോഗത്തിൽ ചെയർമാൻ സലാഹ് കാരടൻ അധ്യക്ഷത വഹിച്ചു.

വിവിധ സെന്ററുകളെ പ്രതിനിധീകരിച്ച് അസ്കർ ഒതായി (സൗദി), അബ്ദുൽ ലത്തീഫ് നല്ലളം(ഖത്തർ), ഇബ്രാഹിംകുട്ടി സലഫി (കുവൈത്ത്), സാബിർ ഷൗക്കത്ത് ( യു. എ. ഇ), ഷാജഹാൻ (ഒമാൻ), സുധീർ (ബഹ്റൈൻ) , യൂസഫ് കൊടിഞ്ഞി, ജരീർ വേങ്ങര എന്നിവർ സംസാരിച്ചു. കൺവീനർ കെ.എൻ. സുലൈമാൻ മദനി സ്വാഗതവും നാസർ ഇബ്രാഹിം നന്ദിയും പറഞ്ഞു.
സൂം ഓൺലൈൻ മീറ്റിംഗ് പ്ലാറ്റുഫോമിലാണ് പരിപാടി നടക്കുക.

മീറ്റിംഗ് ഐഡി 840 7826 2891 പാസ്സ്‌വേർഡ്‌ 112233

അതിവേഗ വാർത്തകൾക്ക് ടെലഗ്രാം ചാനലിൽ അംഗമാവാൻ ഇവിടെ ക്ലിക്ക് ചെയ്യുക

Leave a Reply

Your email address will not be published. Required fields are marked *

Back to top button