Entertainment

ജോക്കറിന്റെ രണ്ടാം വരവിനായുള്ള റിലീസ് തീയതി പ്രഖ്യാപിച്ചു

The release date for the second coming of the Joker has been announced

2019 ൽ ലോകമെമ്പാടും ചർച്ചയായ ചിത്രങ്ങളിൽ ഒന്നായിരുന്നു ജോക്കർ. ചിത്രത്തിന്റെ അലയൊലികൾ ഏറെ കാലം നീണ്ടു നിന്നു. ചിത്രത്തിൽ കേന്ദ്ര കഥാപാത്രമായെത്തിയ ജോക്വിൻ ഫീനിക്സിന് മികച്ച നടനുള്ള ഓസ്കർ അവാർഡും ലഭിച്ചിരുന്നു. ഇപ്പോഴിത ജോക്കറിന്റെ രണ്ടാം ഭാഗത്തിന്റെ റിലീസ് തീയതി പുറത്തുവിട്ടിരിക്കുകയാണ് അണിയറപ്രവർത്തകർ. ജോക്കർ ഫോളി എ ഡ്യൂക്സ് എന്ന് പേരിട്ടിരിക്കുന്ന ചിത്രം 2024 ലാണ് പ്രേക്ഷകരിലേക്ക് എത്തുന്നത്. ഒക്ടോബർ നാലാം തീയതി ചിത്രം റിലീസ് ചെയ്യും. ആദ്യ ഭാഗം പുറത്തിറങ്ങി കൃത്യം അഞ്ച് വർഷത്തിന് ശേഷമാണ് ചിത്രത്തിന്റെ രണ്ടാം ഭാഗം റിലീസ് ചെയ്യുന്നത്.

ടോഡ് ഫിലിപ്സും സ്കോട് സിൽവറും തന്നെയാണ് രണ്ടാം ഭാഗത്തിന് തിരക്കഥയൊരുക്കുന്നത്. ചിത്രത്തിന്റെ പ്രമേയത്തേക്കുറിച്ചുള്ള ഒരു സൂചനകളും ഇതുവരെ പുറത്തുവന്നിട്ടില്ല. ജോക്കറിന്റെ ക്രൈം പാർടണറായ ഹാർലി ക്വിനും രണ്ടാം ഭാഗത്തിൽ ഉണ്ടാകുമെന്നാണ് റിപ്പോർട്ടുകൾ. എന്നാൽ ഇതിന്റെ സ്ഥിരീകരണമൊന്നും വന്നിട്ടില്ല. ആർതർ ഫ്ലെക്ക് എന്ന ആന്റി ഹീറോ എന്ന കഥാപാത്രമായാണ് ജോക്വിൻ ഫീനിക്സ് ചിത്രത്തിലെത്തുന്നത്.

ഗോതം സിറ്റിയിലുള്ള ആർതർ ഫ്ലെക്ക് എന്ന സ്റ്റാൻഡ് അപ് കോമേഡിയൻ എങ്ങനെ ജോക്കർ എന്ന സൂപ്പർ വില്ലനായി മാറുന്നു എന്നതാണ് ആദ്യ ഭാഗം പറഞ്ഞത്. 2019 ലെ ഏറ്റവും അധികം കളക്ഷൻ നേടിയ സിനിമകളിൽ ആറാം സ്ഥാനവും ജോക്കറിനായിരുന്നു. ജോക്വിന് പുറമേ റോബർട്ട് ഡിനീറോ, സാസി ബീറ്റ്സ്, ബിൽ കാമ്പ് തുടങ്ങിയ നിരവധി പേരും ചിത്രങ്ങളിൽ അഭിനയിക്കുന്നുണ്ട്.

അതിവേഗ വാർത്തകൾക്ക് ടെലഗ്രാം ചാനലിൽ അംഗമാവാൻ ഇവിടെ ക്ലിക്ക് ചെയ്യുക

Leave a Reply

Your email address will not be published. Required fields are marked *

Back to top button