Qatar

ഖത്തർ ഇസ്‌ലാമിക്‌ സ്റ്റഡി സെന്റർഅവധിക്കാല പഠന കോഴ്സ്‌ സംഘടിപ്പിക്കുന്നു

The Qatar Islamic Study Center organizes a vacation course

ദോഹ: ഇസ്‌ലാമിക്‌ സ്റ്റഡി സെന്റർ (നോബ്ൾ ഹിലാൽ), മുതിർന്ന വിദ്യാർത്ഥികൾക്കായി അവധിക്കാല പഠന കോഴ്സ്‌ സംഘടിപ്പിക്കുന്നു. എല്ലാ ശനിയാഴ്ചകളിലും രാവിലെ 8.30 മുതൽ ആരംഭിക്കുന്ന ക്ലാസിൽ അഞ്ചാം ക്ലാസ്‌ മുതൽ എട്ടാം ക്ലാസ്‌ വരെയുള്ള വിദ്യാർത്ഥികൾക്ക്‌ പങ്കെടുക്കാം. ഇന്ന് (12.12.2020) നടക്കുന്ന പ്രഥമക്ലാസിൽ *പ്രശസ്ത ട്രെയ്നർ‌ മുഹ്സിൻ കടലുണ്ടി* കുട്ടികളുമായി സംവദിക്കും. തുടർന്നുള്ള ശനിയാഴ്ചകളിൽ പ്രഗൽഭ പ്രഭാഷകരായ അൻഫസ്‌ നന്മണ്ട, അബ്ദുൽ ജലീൽ മദനി വയനാട്‌, ഷാഹിദ്‌ മുസ്‌ലിം ഫാറൂഖി എന്നിവർ ക്ലാസെടുക്കുമെന്ന് പ്രിൻസിപ്പൽ ഇൻ-ചാർജ്ജ്‌ ഹാഫിദ്‌ അസ്‌ ലം, അക്കാഡമിക്‌ ഡയരക്ടർ അബ്ദുൽ ലത്തീഫ്‌ നല്ലളം എന്നിവർ അറിയിച്ചു. ക്ലാസുകളിൽ ജോയ്ൻ ചെയ്യാനുള്ള Zoom ID ക്ലാസ്‌ ഗ്രൂപ്പുകളിൽ ഷെയർ ചെയ്യുന്നതായിരിക്കും. കൂടുതൽ വിവരങ്ങൾക്ക്‌ 3370 5599/ 7005 0254 എന്നീ നമ്പറുകളിൽ ബന്ധപ്പെടാവുന്നതാണ്

അതിവേഗ വാർത്തകൾക്ക് ടെലഗ്രാം ചാനലിൽ അംഗമാവാൻ ഇവിടെ ക്ലിക്ക് ചെയ്യുക

Leave a Reply

Your email address will not be published. Required fields are marked *

Back to top button