സ്വകാര്യ സ്‌കൂളുകളിലെ ഫീസ് കുറയ്ക്കാന്‍ പദ്ധതിയില്ലെന്ന് ഖത്തര്‍ ചേംബര്‍ എജുക്കേഷന്‍ കമ്മിറ്റി
The Qatar Chamber of Education has said it has no plans to reduce fees at private schools
ദോഹ: നിലവില്‍ ഖത്തറിലെ സ്വകാര്യ സ്‌കൂളുകളില്‍ ഫീസ് കുറയ്ക്കാന്‍ പദ്ധതിയില്ലെന്ന് ഖത്തര്‍ ചേംബര്‍ എജുക്കേഷന്‍ കമ്മിറ്റി ചെയര്‍മാന്‍ മുഹമ്മദ് ബിന്‍ അഹ്മദ് ബിന്‍ തവാര്‍ അല്‍ കുവാരി പറഞ്ഞു. സ്‌കൂള്‍ ഉടമകള്‍ക്ക് സാമ്പത്തിക ബാധ്യതകളുള്ളതിനാല്‍ ഫീസ് കുറയ്ക്കാന്‍ സാധ്യതയില്ലെന്നും എന്നാല്‍ വിദ്യാഭ്യാസ മേഖലയില്‍ കൂടുതല്‍ നിക്ഷേപങ്ങൾ ലഭ്യമാകുമ്പോൾ ഭാവിയിൽ ഫീസ് കുറയാനുള്ള സാഹചര്യം ഉണ്ടായേക്കാമെന്നും അദ്ദേഹം പറഞ്ഞു.
സ്വകാര്യ സ്‌കൂളുകളിലെ ഫീസ് സംബന്ധിച്ച് കൂടുതല്‍ ഉദാരമായ നിലപാട് സര്‍ക്കാര്‍ സ്വീകരിക്കണമെന്ന് നിക്ഷേപകരില്‍ നിന്ന് ആവശ്യമുയരുന്നുണ്ട്. സ്‌കൂളുകളിലെ സീറ്റുകളുടെ ലഭ്യതയും ആവശ്യകതയും അനുസരിച്ച് ഫീസ് ക്രമീകരിക്കാന്‍ സ്വാതന്ത്ര്യം വേണമെന്നാണ് മാനേജ്മെന്റുകൾ ആവശ്യപ്പെടുന്നത്.
കഴിഞ്ഞ മൂന്ന് വര്‍ഷങ്ങളെ അപേക്ഷിച്ച് സ്വകാര്യ സ്‌കൂളുകളിലെ സീറ്റ് ലഭ്യത കൂടുതലായതിനാൽ ഫീസ് കുറയാന്‍ സാധ്യതയുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.