India

കർഷക സമരം കടുക്കുന്നതിനിടെ ഗുരുദ്വാരയിൽ സന്ദര്‍ശനം നടത്തി പ്രധാനമന്ത്രി

The Prime Minister visited the gurudwara during the height of the farmers' strike

ന്യൂഡൽഹി: കര്‍ഷക സമരം കൊടുമ്പിരി കൊണ്ടിരിക്കുന്ന സാഹചര്യത്തിൽ ദുരുദ്വാര സന്ദര്‍ശിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. ഡൽഹിയിലെ ഒരു ഗുരുദ്വാരയിലേക്കാണ് മുൻകൂട്ടി നിശ്ചയിക്കാതെ അപ്രതീക്ഷിതമായി എത്തിയത്.

അതിനിടെ ഡൽഹിയിൽ നടക്കുന്ന കര്‍ഷക പ്രക്ഷോഭം 25ാം ദിവസത്തിലേക്ക് കടക്കുകയാണ്. അതിനിടെയാണ് പ്രധാനമന്ത്രിയുടെ സന്ദര്‍ശനം. സിഖ് ഗുരു തേജ് ബഹാദൂറന് ശ്രദ്ധാഞ്ജലി അര്‍പ്പിക്കാൻ എത്തിയതാണ് അദ്ദേഹം. പ്രധാനമന്ത്രി തന്നൊണ് ഇക്കാര്യം ട്വീറ്റ് ചെയ്തിരിക്കുന്നത്.

ഇന്ന് രാവിലെ ചരിത്രപ്രാധാന്യമുള്ള ഗുരുദ്വാര റകാബ് ഗഞ്ച് സാഹിബിൽ പ്രാർത്ഥിച്ചു, അവിടെ ശ്രീ ഗുരു തേജ് ബഹാദൂർ ജിയുടെ ഭക്ത മൃതദേഹം സംസ്‌കരിച്ചിടത്തും എത്തി പ്രാര്‍ദ്ധിച്ചു. താൻ അങ്ങേയറ്റം അനുഗ്രഹീതനായി അനുഭവപ്പെട്ടു. ലോകമെമ്പാടുമുള്ള ദശലക്ഷക്കണക്കിന് ആളുകളെപ്പോലെ ഞാനും ശ്രീ ഗുരു തേജ് ബഹാദൂർ ജിയുടെ ആദര്‍ശങ്ങളില്‍ പ്രചോദനം ഉള്‍ക്കൊണ്ടിരുന്നു.

പഞ്ചാബി, ഹിന്ദി ഭാഷയിലും ഇംഗ്ലീഷിലുമാണ് പ്രധാനമന്ത്രി ട്വീറ്റ് ചെയ്തിരിക്കുന്നത്.

ഗുരു സാഹിബുകളുടെ പ്രത്യേക കൃപയാണ് നമ്മുടെ ഗവൺമെന്റിന്റെ ഭരണകാലത്ത് ശ്രീ ഗുരു തേഗ് ബഹാദൂർ ജിയുടെ 400-ാമത്തെ പ്രകാശ് പാർവിന്റെ പ്രത്യേക സന്ദർഭമായി ഞങ്ങൾ അടയാളപ്പെടുത്തുന്നത്. ഈ അനുഗ്രഹീത സന്ദർഭത്തെ ചരിത്രപരമായ രീതിയിൽ അടയാളപ്പെടുത്തി ശ്രീ ഗുരു തേജ് ബഹാദൂർ ജി യുടെ ആശയങ്ങൾ ആഘോഷിക്കാമെന്നും പ്രധാനമന്ത്രി ട്വീറ്റ് ചെയ്തു.

അതേസമയം പ്രധാനമന്ത്രി കര്‍ഷക സന്ദര്‍ശനത്തിൽ വന്‍തോതിൽ വിമര്‍ശനവും ഉയരുന്നുണ്ട്. മോദിയുടെ ഗുരുദ്വാര സന്ദര്‍ശനത്തിന്റെ ചിത്രങ്ങള്‍ എടുക്കണമെന്ന് സോഷ്യൽ മീഡിയയിൽ ഉയര്‍ത്തി കമന്റുകളും നിറയുന്നുണ്ട്.

പോലീസിന്റെ നിയന്ത്രണമോ ഗതാഗത നിയന്ത്രണമോ ഇല്ലാതെയാണ് പ്രധാനമന്ത്രി സന്ദര്‍ശനം നടത്തിയത്. സാധാരണക്കാര്‍ക്ക് സന്ദര്‍ശനത്തിന് ഒരു തടസവും സൃഷ്ടിക്കാതെയാണ് പ്രധാനമന്ത്രി സന്ദര്‍ശനം നടത്തിയത്.

അതിവേഗ വാർത്തകൾക്ക് ടെലഗ്രാം ചാനലിൽ അംഗമാവാൻ ഇവിടെ ക്ലിക്ക് ചെയ്യുക

Leave a Reply

Your email address will not be published. Required fields are marked *

Back to top button