കൊല്ലം: പോളിങ് ബൂത്തിലെത്തിയ വൃദ്ധ കൈകൾ അണുമുക്തമാക്കാൻ നൽകിയ സാനിറ്റൈസർ കുടിച്ചു. കൊല്ലം ആലപ്പാട് എൽപി സ്കൂളിൽ വോട്ട് ചെയ്യാനെത്തിയ വൃദ്ധയാണ് സാനിറ്റൈസർ കുടിച്ചത്. ഇന്ന് രാവിലെയായിരുന്നു സംഭവം. വൃദ്ധയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
കൈകൾ ശുദ്ധിയാക്കാൻ നൽകിയ സാനിറ്റൈസർ അബദ്ധത്തിൽ വൃദ്ധ കുടിക്കുകയായിരുന്നു എന്നാണ് വിവരം. സാനിറ്റൈസർ എന്തിനുള്ളതാണെന്ന് വൃദ്ധയ്ക്ക് ധാരണ ഉണ്ടായിരുന്നില്ലെന്നാണ് റിപ്പോർട്ട്. സാനിറ്റൈസർ കുടിച്ചത് ശ്രദ്ധയിൽപ്പെട്ടയുടൻതന്നെ അവരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
ആലപ്പാട് എൽപി സ്കൂളിലെ ബൂത്തിലാണ് സംഭവം നടന്നത്. വൃദ്ധയെ ആശുപത്രിയിൽ അഡ്മിറ്റ് ചെയ്തുവെന്നാണ് മീഡിയ വൺ റിപ്പോർട്ട് ചെയ്തിരിക്കുന്നത്. അതേസമയം, തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, ഇടുക്കി ജില്ലകളിലാണ് ഇന്ന് തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള തെരഞ്ഞെടുപ്പ് നടക്കുന്നത്. സംസ്ഥാനത്തെ ആദ്യഘട്ട തെരഞ്ഞെടുപ്പാണ് ഇന്ന് നടക്കുന്നത്.