കൃഷിയെ പുതുതലമുറ ആവേശപൂർവ്വം ഏറ്റെടുക്കണം: ക്യു ടീം വെബിനാർ
The new generation should take up agriculture enthusiastically: Q Team Webinar
ദോഹ: പ്രവാസികൾക്കിടയിൽ കൃഷിയോടുള്ള ആഭിമുഖ്യം വളർന്നു വരുന്നുണ്ട്. പ്രവാസ ലോകത്തെ വീട്ടകങ്ങളിലെ കൊച്ചു കൃഷികൾ നമുക്ക് ആരോഗ്യകരമായ ഭക്ഷണവും സാമ്പത്തീക ലാഭവും മാനസീക ഉൻമേഷവും പകർന്നു നൽകും. ശാസ്ത്രവും ടെക്നോളജിയും ഉപയോഗപ്പെടുത്തി സ്ഥല പരിമിതി തരണം ചെയ്ത് ഫലപ്രദമായ രീതിയിൽ വീടുകളിൽ കൃഷിയിടങ്ങൾ രൂപപ്പെടുത്തണം.
ഖത്തറിലെ തിരൂർ പ്രദേശത്തുകാരായ പ്രവാസികളുടെ കൂട്ടായ്മയായ ക്യു ടീം വീട്ടിൽ ഒരു കൃഷിയിടം എന്ന തലക്കെട്ടിൽ സംഘടിപ്പിച്ച വെബിനാർ ആവശ്യപ്പെട്ടു.
പരിപാടിയിൽ കേരളാ കൃഷി വകുപ്പ് മുൻ കൃഷി ഓഫീസറും ഖത്തറിലെ പ്രമുഖ കാർഷിക വിദഗ്ധനുമായ ശ്രീ. രതീഷ് കുമാർ മുഖ്യ പ്രഭാഷകനായിരുന്നു. നമ്മുടെ വീടുകളിൽ എങ്ങിനെ ഒരു കൃഷിയിടം തയാറാക്കാം എന്നതിന്റെ പ്രായോഗിക അറിവുകൾ അദ്ദേഹം പങ്കുവെച്ചു.
പ്രേക്ഷകരുടെ ചോദ്യങ്ങൾക്ക് അദ്ദേഹം മറുപടി നൽകി. ക്യു ടീം പ്രസിഡന്റ് എൻ.ഉമ്മർ സാദിക്ക് അദ്ധ്യക്ഷത വഹിച്ച പരിപാടിയിൽ സോഷ്യൽ മീഡിയ കൺവീനർ മുനീർ വാൽക്കണ്ടി മോഡറേറ്ററായിരുന്നു. ഡോ. സയ്യിദ അലി സ്വാഗതവും ഇസ്മായിൽ മൂത്തേടത്ത് നന്ദിയും പറഞ്ഞു. സൂമിലും ഫേസ് ബുക്ക് ലൈവിലുമായി നടന്ന പരിപാടിയിൽ നൂറ് കണക്കിനാളുകൾ പങ്കെടുത്തു.