സ്‌കിൽസ് ഡെവലെപ്മെന്റ് സെന്ററിലെ നവരാത്രി ആഘോഷങ്ങൾ ശ്രദ്ധേയമായി
The Navratri celebrations at the Skills Development Center were notable
ദോഹ: ദോഹയിലെ പ്രശസ്ത കലാകേന്ദ്രമായ സ്‌കിൽസ് ഡെവലെപ്മെന്റ് സെന്റർ നവരാത്രി ആഘോഷങ്ങളുടെ ഭാഗമായി വിവിധ കലാ പരിപാടികൾ സംഘടിപ്പിച്ചു. ഒക്ടോബർ 17 മുതൽ 26 വരെ പത്തു ദിവസം നീണ്ടു നിന്ന ആഘോഷപരിപാടികൾ സ്‌കിൽസ് ഡെവലപ്മെന്റ് സെന്റർ മാനേജിങ്ങ് ഡയറക്ടർ പി എൻ ബാബുരാജൻ ഉൽഘാടനം ചെയ്തു. എസ് ഡി സി ഡയറക്ടർമാരായ എകെ ജലീൽ, ആഷിക് ബാബുരാജൻ ഹെഡ് ഓഫ് ഡാൻസ് കലാമണ്ഡലം ദേവി ഹെഡ് ഓഫ് മ്യൂസിക് കലാമണ്ഡലം സിംന എന്നിവരെ കൂടാതെ മറ്റു അധ്യാപകരും ഉൽഘാടന ചടങ്ങിൽ പങ്കെടുത്തു.
ഒക്ടോബർ 17 മുതൽ ഇന്ത്യയിലെ നാദം ഓർഗനൈസേഷനുമായി സഹകരിച്ചു നടത്തിയ അന്താരാഷ്ട്ര ഓൺലൈൻ നൃത്തോത്സവത്തിൽ വിവിധ രാജ്യങ്ങളിൽ നിന്നുള്ള നൂറിൽ പരം കലാകാരൻമാർ പങ്കെടുത്തു. സ്‌കിൽസ് ഡെവലപ്മെന്റ് സെന്ററിൽ നിന്നുള്ള 25 നൃത്തങ്ങൾ പരിപാടിയിലെ മുഖ്യാകർഷണമായിരുന്നു. ശ്രീമതി കലാമണ്ഡലം ദേവിയുടെ നേതൃത്വത്തിൽ അരങ്ങേറിയ ഈ പരിപാടികൾ ഫേസ്ബുക് ലൈവിലൂടെ ലോകത്തിന്റെ നാനാഭാഗത്തുനിന്നും ലക്ഷകണക്കിന് ആളുകൾ വീക്ഷിച്ചു.
സമാപന ദിവസമായ ഒക്ടോബർ 26 വിജയദശമി ദിനത്തിൽ സ്‌കിൽസ് ഡെവലപ്മെന്റ് സെന്ററിലെ അധ്യാപകരും വിദ്യാർത്ഥികളും ചേർന്നവതരിപ്പിച്ച നൃത്ത സംഗീത പരിപാടികൾ ശ്രദ്ധേയമായിരുന്നു.