India

കുടുംബങ്ങൾ ലിവ് ഇൻ റിലേഷൻഷിപ്പ് അംഗീകരിക്കണമെന്ന് ദേശീയ വനിതാ കമ്മീഷൻ

The National Commission for Women should allow families to accept live-in relationships

ന്യൂഡൽഹി: ലിവ് ഇൻ റിലേഷൻഷിപ്പ് കുടുംബങ്ങൾ അംഗീകരിക്കണമെന്ന് ദേശീയ വനിതാ കമ്മീഷൻ അധ്യക്ഷ രേഖ ശർമ്മ. പങ്കാളിയെ കൊലപ്പെടുത്തി ഫ്രിഡ്ജിൽ ഒളിപ്പിച്ച കേസിൽ പ്രതികരണം നടത്തുകയായിരുന്നു അവർ. ഇത്തരം പ്രശ്നങ്ങൾ ആവർത്തിക്കുന്ന സാഹചര്യത്തിൽ കുട്ടികൾക്ക് പ്രശ്നങ്ങൾ തുറന്നു പറയാൻ കഴിയുന്ന സാഹചര്യം വീടുകളിൽ ഉണ്ടാകണമെന്ന് അവർ പറഞ്ഞു. ട്വീറ്റിലൂടെയാണ് പ്രതികരണം.

മാതാപിതാക്കൾ കുട്ടികളോട് ബഹുമാനത്തോടെ പെരുമാറണം. അവർക്ക് ആവശ്യമുള്ളപ്പോഴൊക്കെ സഹായം തേടാനുള്ള സാഹചര്യം സൃഷ്ടിക്കണമെന്നും രേഖ ശർമ്മ പറയുന്നു. സൗഹൃദാന്തരീക്ഷം ഇല്ലെങ്കിൽ കുട്ടികൾ ഇത്തരം പ്രശ്നങ്ങൾ തുറന്നു പറയാൻ മടിക്കും. കുട്ടികൾക്ക് പ്രായപൂ‍ർത്തിയാകുമ്പോൾ അവരെ സുഹൃത്തുക്കളായി പരിഗണിക്കേണ്ടത് അനിവാര്യമാണ്. അവരുടെ പ്രശ്നങ്ങളും സങ്കടങ്ങളും തുറന്നു പറയാൻ അനുവദിക്കണമെന്ന് രേഖ ശ‍ർമ്മ പറയുന്നു.

“സ്ത്രീകൾ മാത്രമല്ല ഇത്തരം പ്രശ്നങ്ങൾക്ക് കാരണം, കുടുംബങ്ങൾകൂടിയാണ്. തങ്ങളുടെ പങ്കാളിയെ തെരഞ്ഞെടുക്കാനുള്ള അവകാശം സ്ത്രീകൾക്ക് ലഭിച്ചു കഴിഞ്ഞാൽ ഇത്തരം സംഭവങ്ങൾ കുറയും.” വനിതാ കമ്മീഷൻ പറഞ്ഞു.

ഫെബ്രുവരി 10 പുലർച്ചെയാണ് ഡൽഹിയിലെ നജഫ്ഗഢിൽ രാജ്യത്തെ നടുക്കിയ സംഭവം ഉണ്ടായത്. സാഹിൽ ഗെലോട്ട് (24) പങ്കാളിയായ നിക്കി യാദവിനെ (23) കൊലപ്പെടുത്തിയ ശേഷം ഫ്രിഡ്ജിൽ സൂക്ഷിക്കുകയായിരുന്നു. കൊലപാതകത്തിന്റെ തൊട്ടടുത്ത ദിവസം തന്നെ സാഹിൽ മറ്റൊരു സ്ത്രീയെ വിവാഹം കഴിച്ചു. സാഹിലും നിക്കിയും നേരത്തെ വിവാഹം കഴിച്ചിരുന്നുവെന്നാണ് പോലീസ് പറയുന്നത്.

2018ൽ ഉത്തം നഗറിലെ കോച്ചിങ് സെന്ററിൽ വെച്ചാണ് നിക്കിയും സാഹിലും പരിചയപ്പെടുന്നത്. ഇത് പ്രണയമായി വളരുകയും ലിവ് ഇൻ റിലേഷൻഷിപ്പിലേക്ക് വളരുകയുമായിരുന്നു. നിക്കിയെ കൊലപ്പെടുത്താനുള്ള ഗൂഢാലോചനയിൽ സാഹിലിന്റെ പിതാവും ബന്ധുക്കളും പങ്കുചേ‍ർന്നു എന്നാണ് പോലീസിന്റെ കണ്ടെത്തൽ.

Source link

അതിവേഗ വാർത്തകൾക്ക് ടെലഗ്രാം ചാനലിൽ അംഗമാവാൻ ഇവിടെ ക്ലിക്ക് ചെയ്യുക

Leave a Reply

Your email address will not be published. Required fields are marked *

Back to top button