മൈൻഡ് ട്യൂൺ വേവ്സ് ടോസ്റ്റ്മാസ്റ്റേഴ്സ് ക്ലബ് ഓപ്പൺ ഹൌസ് നടത്തി
The Mind Tune Waves Toastmasters Club hosted the Open House
ദോഹ: വ്യക്തികളുടെ ആശയവിനിമയ പരിജ്ഞാനം, നേതൃത്വ പാടവം, പൊതു പ്രസംഗ കഴിവ് എന്നിവ വർദ്ധിപ്പിക്കാനുള്ള പരിശീലനം നൽകുന്ന അമേരിക്ക ആസ്ഥാനമായുള്ള ടോസ്റ്റ് മാസ്റ്റേഴ്സ് ഇന്റർനാഷണലിന്റെ കീഴിൽ ദോഹയിൽ പ്രവർത്തിക്കുന്ന മൈൻഡ് ട്യൂൺ വേവ്സ് ടോസ്റ്റ്മാസ്റ്റേഴ്സ് ക്ലബ് പ്രസ്തുത പരിശീലനം നേടണമെന്ന് ആഗ്രഹിക്കുന്നവർക്ക് വേണ്ടി ഓൺലൈൻ ‘ഓപ്പൺ ഹൌസ് ‘ നടത്തി.
വിവിധ രാജ്യങ്ങളിൽ നിന്നും നിരവധി ആളുകൾ പങ്കെടുത്ത പരിപാടിയിൽ പ്രശസ്ത ലീഡര്ഷിപ് കോച്ചും, ഇന്റർനാഷണൽ ഏവിയേഷൻ സ്റ്റഡീസിൽ 8 വേൾഡ് റെക്കോർഡുകൾ കരസ്ഥമാക്കുകയും, നാല് തവണ ഇന്ത്യൻ ദേശീയ കരാട്ടെ ചാമ്പ്യനുമായിരുന്ന ഫാറൂഖ് സെൻസി മുഖ്യ പ്രഭാഷണം നടത്തി. ടോസ്റ്റ്മാസ്റ്റേഴ്സ് ഇന്റർനാഷണലിന്റെ പ്രവർത്തനങ്ങളെ പരിചയപ്പെടുത്തിയത് കൂടാതെ മുനീർ അഹമ്മദിന്റെ പ്രൊജക്റ്റ് പ്രസംഗവും അരങ്ങേറി. അബ്ദുല്ല പൊയിൽ പ്രസംഗം വിലയിരുത്തി. പ്രസിഡണ്ട് ഷമീർ പി എച് സ്വാഗത ഭാഷണം നടത്തിയ ഓപ്പൺ ഹൌസ്, ക്ലബ് സ്ഥാപക പ്രസിഡണ്ട് വി.സി. മഷ്ഹൂദ് നിയന്ത്രിച്ചു.
ടോസ്റ്റ് മാസ്റ്റേഴ്സ് ഇന്റർനാഷണൽ ഡിസ്ട്രിക്ട് 116 ഡയറക്ടർ തായാലൻ ഡി.ടി.എം, പ്രോഗ്രാം ക്വാളിറ്റി ഡയറക്ടർ മൻസൂർ മൊയ്‌തീൻ ഡി.ടി.എം, ക്ലബ് ഗ്രോത് ഡയറക്‌ടർ രാജേഷ് വി സി. ഡി.ടി.എം, ഐ.പി.ഡി.ഡി. രാഘവൻ മേനോൻ ഡി.ടി.എം, ഡിവിഷൻ ജി ഡയറക്ടർ മോവ് ബെറ ഡി.ടി.എം, ഏരിയ 26 ഡയറക്ടർ മുഹമ്മദ് കല്ലാട് എന്നിവർ ആശംസ പ്രസംഗം നടത്തി.
അബ്ദുൽ മുത്തലിബ് (സെർജന്റ് അറ്റ് ആംസ്), ഏരിയ 3 ഡയറക്ടർ ബല്കീസ് നാസ്സർ (ടൈമർ), ഡോ: പ്രതിഭ (ഗ്രാമേറിയൻ), നീനു ആന്റണി (ആഹ് കൗണ്ടർ), മുനീർ എം.കെ (ലിസണർ) രാജേഷ് വി സി (ടോപിക് മാസ്റ്റർ) എന്നിവർ വിവിധ റോളുകൾ കൈകാര്യം ചെയ്തു. ഡി.ടി.എം സഫീർ അസീസ് പരിപാടിയുടെ പൊതു മൂല്യ കർത്താവ് ആയിരുന്നു.