സൂര്യയുടെ മാസ് തിരിച്ചുവരവായി സൂരരെ പൊട്ര്!
കാത്തിരിപ്പിനൊടുവില്‍ സൂര്യയുടെ സൂരരെ പൊട്ര് ആരാധകരിലേക്ക് എത്തിയിരിക്കുകയാണ്. ആമസോണ്‍ പ്രെെമിലൂടെ റിലീസ് ചെയ്ത ചിത്രം പ്രേക്ഷകരുടെ കെെയ്യടി നേടുകയാണ്. സൂര്യയുടെ ഗംഭീര തിരിച്ചുവരവായി മാറിയിരിക്കുകയാണ് സുധ കൊങ്കര സംവിധാനം ചെയ്ത സൂരരെെ പൊട്ര്. ചിത്രത്തിലെ സൂര്യയുടേയും അപര്‍ണ ബാലമുരളിയുടേയും പ്രകടനവും സുധയുടെ സംവിധാന മികവുമെല്ലാം കെെയ്യി നേടുകയാണ്.
തങ്ങള്‍ ഇഷ്ടപ്പെട്ടിരുന്ന സൂര്യയെ വീണ്ടും സ്ത്രീനില്‍ കാണാനായി എന്നാണ് ആരാധകര്‍ പറയുന്നത്. അതേസമയം തീയേറ്ററില്‍ സിനിമ കാണാന്‍ സാധിക്കാതെ പോയതിന്റെ സങ്കടവും ആരാധകര്‍ പങ്കുവെക്കുന്നു. ചിത്രത്തില്‍ ആവേശം പകരുന്ന, തീയേറ്റര്‍ എക്സ്പീരിയന്‍സില്‍ മാത്രം ആസ്വദിക്കാന്‍ കഴിയുന്ന ധാരാളം നിമിഷങ്ങളുണ്ടായിരുന്നുവെന്നാണ് ആരാധകര്‍ പറയുന്നത്.
ട്വീറ്ററിലും ഫെയ്സ്ബുക്കിലുമെല്ലാം ആരാധകര്‍ സൂരരെെ പൊട്രിനേയും സൂര്യയേയും അഭിനന്ദിച്ചു കൊണ്ട് രംഗത്ത് എത്തുകയാണ്. ഈ തിരിച്ചു വരവ് തീയേറ്ററുകളിൽ കാണാന്‍ സാധിച്ചില്ല എന്ന ഒരു നിരാശ ഉണ്ട്. അജിത്തും വിജയും രജനിയും ആകാന്‍ ശ്രമിക്കിക്കുന്ന സൂര്യയെ അല്ല ഞങ്ങള്‍ക്ക് വേണ്ടത് ഇതാ ഈ സൂര്യയെ ആണ് സൂര്യയില്‍ നിന്നും ഇതാണ് പ്രേക്ഷകര്‍ പ്രതീക്ഷിക്കുന്നതും. മാരൻ എന്ന കഥാപാത്രം മായി ജീവിച്ചു കാണിച്ചു തന്നിട്ടുണ്ട്.
സൂര്യ ആരാധകരെയും സിനിമാപ്രേമികളെയും ഒരു പോലെ വര്‍ഷങ്ങള്‍ക്ക് ശേഷം പൂർണമായും തൃപ്തിപെടുത്തിയ ഒരു സൂര്യ പടം എന്നായിരുന്നു ഒരു പ്രതികരണം.
സിനിമ പ്രചോദനം നല്‍കുന്നതാണെന്നും പല നിമിഷവും മനസില്‍ തറച്ചു കയറുന്നതാണെന്നും ആരാധകര്‍ പറയുന്നു. സിങ്കം സീരിസുകളിലും മറ്റും കണ്ടിട്ടുള്ള സൂര്യയല്ല ചിത്രത്തിലെന്നും തീര്‍ത്തും കഥാപാത്രമായി മാറി അദ്ദേഹം ഞെട്ടിക്കുകയായിരുന്നുവെന്നും ആരാധകര്‍ പറയുന്നു. മലയാളി നടി അപര്‍ണ ബാലമുരളിയുടെ പ്രകടനവും കെെയ്യടി നേടുന്നു. സമീപ കാലത്തെ ഏറ്റവും ശക്തയായ നായികമാരില്‍ ഒരാളാണ് അപര്‍ണയുടെ കഥാപാത്രമെന്നും ആരാധകര്‍ പറയുന്നു.