Qatar
കെ.ബി.എഫ് ‘ഡ്രീം കേരള പ്രോജക്‌റ്റ്’ വെബിനാർ ഒക്ടോബർ 9ന് നടക്കും
The KBF 'Dream Kerala Project' webinar will be held on October 9
ദോഹ: ഖത്തറിലെ മലയാളി സംരഭകരുടെ കൂട്ടായ്മയായ കേരള ബിസിനസ് ഫോറം കേരള സംസ്ഥാന സർക്കാരിന്റെ നോർക്ക വകുപ്പുമായി സഹകരിച്ച് വെബ്നാർ സംഘടിപ്പിക്കുന്നു ഒക്ടോബർ 9 ന് വൈകീട്ട് അഞ്ച് മണിക്കാണ് വെബ്നാർ. നോർക്ക വകുപ്പിന്റെ പ്രിൻസിപ്പൽ സെക്രട്ടറി ഡോ. ഇളങ്കോവൻ വെബ്നാർ നയിക്കും.
കേരള സർക്കാരിന്റെ പ്രവാസികൾക്കായുള്ള പ്രത്യേക പദ്ധതിയായ ” ഡ്രീം കേരള പ്രോജക്‌റ്റ് ” മായി ബന്ധപ്പെട്ട് നടത്തപ്പെടുന്ന ഈ വെബ്നാർ ഉദ്ഘാടനം ചെയ്യുന്നത് ബഹുമാന്യനായ ഖത്തറിലെ ഇന്ത്യൻ സ്ഥാനപതി HE Dr ദീപക് മിത്തൽ ആണ്. IBPC യുടെ CEO മിസ് അൻജലിൻ IBPC പ്രസിഡണ്ട് അസീം അബ്ബാസ് തുടങ്ങിയവർ പ്രസ്തുത പരിപാടിയിൽ സംബന്ധിക്കുന്നുണ്ട്.
ഖത്തറിലെ മലയാളികളായ എല്ലാ പ്രവാസികൾക്കും ഈ വെബ്നാറിൽ പങ്കെടുക്കാൻ ക്ഷണിക്കുന്നതായി കേരള ബിസിനസ്സ് ഫോറം (KBF) പ്രസിഡണ്ട് കെ. ആർ. ജയരാജ് അറിയിച്ചു.
ഷഫീക് അറക്കൽ