Qatar

ഇന്ത്യന്‍ അംബാസിഡര്‍ ഖത്തര്‍ വാണിജ്യകാര്യ മന്ത്രിയുമായി കൂടിക്കാഴ്ച നടത്തി

The Indian Ambassador met with the Minister of Commerce of Qatar

ദോഹ: ഖത്തറിലെ ഇന്ത്യന്‍ സ്ഥാനപതി ദീപക് മിത്തല്‍ ഖത്തര്‍ വാണിജ്യ കാര്യ മന്ത്രി അലി ബിന്‍ അഹമ്മദ് അല്‍ കുവാരിയുമായി കൂടിക്കാഴ്ച നടത്തി. ഖത്തറിലെ ഇന്ത്യന്‍ എംബസി തങ്ങളുടെ ഔദ്യോദിക ട്വിറ്ററില്‍ അറിയിച്ചുതാണ് ഇക്കാര്യം.

ഖത്തറും ഇന്ത്യയും തമ്മില്‍ നില നിൽക്കുന്നത് ചരിത്രപരമായ ബാന്ധമാണെന്നും തുടര്‍ന്നും വാണിജ്യ വ്യവസായ രംഗത്ത് ബന്ധം കൂടുതൽ ശക്തമാക്കേണ്ടതിന്റെ ആവശ്യകതയെ പറ്റിയും ചർച്ചയിൽ ധാരണയുണ്ടായതായി ഇന്ത്യന്‍ എംബസി അറിയിച്ചു.

അതിവേഗ വാർത്തകൾക്ക് ടെലഗ്രാം ചാനലിൽ അംഗമാവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Source
Twitter

Leave a Reply

Your email address will not be published. Required fields are marked *

Back to top button