Qatar

ആരോഗ്യ സെമിനാർ പ്രതിപക്ഷ ഉപനേതാവ് ഡോക്ടർ എം കെ മുനീർ ഉദ്ഘാടനം ചെയ്തു

The health seminar was inaugurated by Dr. MK Muneer, Deputy Leader of the Opposition

ദോഹ: ഖത്തർ ഇന്ത്യൻ ഇസ്ലാഹി സെന്റർ നടത്തിവരുന്ന ത്രൈമാസ കാമ്പയിൻ “കോവിഡാന്തര പ്രവാസം സ്വാന്തനവും സാധ്യ്തയും” അതിന്റെ ഭാഗമായി സംഘടിപ്പിച്ച ആരോഗ്യ സെമിനാറിൽ പ്രശസ്ത ഡോക്ടർ ഷഫീഖ് താപ്പി അസോസിയേറ്റ് കൺസൾട്ടന്റ് (Department of Nephrology-HMC) Dr നൗഷാദ്‌ തയ്യിൽ Associate consultant (Department of Emergency HMC) Dr സാബിർ അബ്ദുൽ കരീം  Consultant Cardiology (Department of Cardiology – HMC ) എന്നിവർ ക്‌ളാസ് എടുത്തു. ക്ലാസ്സ് വിജ്നാനപ്രദവും പഠനാർഹുമായിരുന്നു. ശ്രോതാക്കളുടെ സംശയങ്ങൾക്ക് കൃത്യവും വ്യക്തവുമായ മറുപടികൾ നൽകി. പ്രതിപക്ഷ ഉപനേതാവ് Dr. MK മുനീർ ഉത്ഘാടനം ചെയ്ത ആരോഗ്യ സെമിനാറിൽ ഖത്തർ ഇന്ത്യൻ ഇസ്ലാഹി സെന്റർ ട്രഷറർ ഇസ്മായിൽ വല്യാപ്പള്ളി അധ്യക്ഷത വഹിച്ചു. ജനറൽ സെക്രെട്ടറി അൻഫസ് നന്മണ്ട സ്വാഗതവും, അബ്ദുൽ ഹാദി നന്ദിയും, മുഹമ്മദ് അനീസ് ഖിറത്തും നടത്തി. മുഹമ്മദ് അലി ഒറ്റപ്പാലം, നജീബ് അബൂബക്കർ എന്നിവർ പരിപാടി നിയന്ത്രിച്ചു.

അതിവേഗ വാർത്തകൾക്ക് ടെലഗ്രാം ചാനലിൽ അംഗമാവാൻ ഇവിടെ ക്ലിക്ക് ചെയ്യുക

Leave a Reply

Your email address will not be published. Required fields are marked *

Back to top button