അടുക്കള രംഗം പോസ്റ്ററിലാക്കി ‘ദ ഗ്രേറ്റ് ഇന്ത്യന്‍’ കിച്ചന്‍
'The Great Indian' kitchen with kitchen scene poster
കിലോമീറ്റേഴ്സ് ആന്റ് കിലോമീറ്റേഴ്സ് എന്ന ചിത്രത്തിന് ശേഷം ജിയോ ബേബി സംവിധാനം ചെയ്യുന്ന ചിത്രമാണ് ‘ദ ഗ്രേറ്റ് ഇന്ത്യന്‍’ കിച്ചന്‍. ചിത്രത്തിന്റെ രണ്ടാം പോസ്റ്റര്‍ പുറത്തിറക്കിയിരിക്കുകയാണ് അണിയറ പ്രവര്‍ത്തകര്‍. സുരാജ് വെഞ്ഞാറമൂടും നിമിഷ സജയനുമാണ് ചിത്രത്തിലെ പ്രധാനവേഷങ്ങളിലെത്തുന്നത്. മഞ്ജു വാര്യരാണ് പോസ്റ്റര്‍ പുറത്ത് ഇറക്കിയത്.
മനോഹരമായ പോസ്റ്ററില്‍ അടുക്കളയില്‍ കെട്ടിപ്പിടിച്ചു നില്‍ക്കുന്ന സുരാജും നിമിഷയുമാണുള്ളത്. നേരത്തെ ഇറങ്ങിയ ഫസ്റ്റ് ലുക്ക് പോസ്റ്ററില്‍ ഇരുവരും വധുവരന്മാരായാണ് എത്തിയത്. തൊണ്ടിമുതലും ദൃക്സാക്ഷിയും എന്ന ഹിറ്റ് ചിത്രത്തിന് ശേഷം ഇരുവരും ഒരുമിക്കുന്ന സിനിമയാണ് ദ ഗ്രേറ്റ് ഇന്ത്യന്‍ കിച്ചന്‍. ജിയോ ബേബി തന്നെയാണ് സിനിമയുടെ രചനയും.
ചിത്രം നിര്‍മിച്ചിരിക്കുന്നത് ഡിജോ അഗസ്റ്റിന്‍, ജോമോന്‍ ജേക്കബ്, വിഷ്ണു രാജന്‍, സജിന്‍ രാജ് എന്നിവര്‍ ചേര്‍ന്നാണ്. സാലു കെ തോമസാണ് ക്യാമറ കൈകാര്യം ചെയ്യുന്നത്. സൂരജ് എസ് കുറുപ്പാണ് സംഗീതം. ഫ്രാന്‍സിസ് ലൂയിസ് എഡിറ്റിംഗും ജിതിന്‍ ബാബു കലാസംവിധാനവും നിര്‍വഹിക്കുന്നു. ടൊവിനോ നായകനായ കിലോമീറ്റേഴ്സ് ആന്റ് കിലോമീറ്റേഴ്സ് ടെലിവിഷനിലൂടെയായിരുന്നു റിലീസ് ചെയ്തത്. രണ്ട് പെണ്‍കുട്ടികള്‍, കുഞ്ഞുദെെവം എന്നിവയാണ് ജിയോ ബേബി സംവിധാനം ചെയ്ത് മറ്റ് ചിത്രങ്ങള്‍.