India

രാജ്യത്ത് വാക്സിൻ വിതരണം നടത്തുന്ന തീയതി സര്‍ക്കാര്‍ ഇന്ന് പ്രഖ്യാപിച്ചേക്കും

The government may announce the date of distribution of the vaccine in the country today

ന്യൂഡൽഹി: കൊവിഡ് 19 വാക്സിൻ വിതരണം ആരംഭിക്കുന്ന തീയതി കേന്ദ്രസര്‍ക്കാര്‍ ഇന്ന് പ്രഖ്യാപിച്ചേക്കും. ഇന്ത്യയിൽ ഉത്പാദിപ്പിക്കുന്ന രണ്ട് വാക്സിനുകള്‍ക്ക് ഡിസിജിഎ അനുമതി നല്‍കുകയം രാജ്യവ്യാപകമായി നടത്തിയ ഡ്രൈ റൺ വിജയമാകുകയും ചെയ്തതിൻ്റെ പശ്ചാത്തലത്തിലാണ് ഉടൻ വാക്സിൻ വിതരണം ആരംഭിക്കുന്നത്. വാക്സിനുകള്‍ക്ക് കേന്ദ്രസര്‍ക്കാര്‍ അനുമതി നല്‍കി 10 ദിവസത്തിനകം വിതരണം തുടങ്ങാനാകുമെന്ന് ഇന്നലെ കേന്ദ്ര ആരോഗ്യമന്ത്രാലയം വ്യക്തമാക്കിയിരുന്നു.

ജനുവരി 13ഓടു കൂടി ഇന്ത്യ കൊവിഡ് വാക്സിൻ വിതരണത്തിന് തയ്യാറാകുമെന്നാണ് ഇന്നലെ കേന്ദ്ര ആരോഗ്യമന്ത്രാലയം അറിയിച്ചത്. വാക്സിൻ വിതരണം ആരംഭിക്കുന്നത് രാജ്യത്തിന് ഏറെ ആശ്വാസമായിരിക്കുമെന്നും അദ്ദേഹം പറഞ്ഞു. സിറം ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഇന്ത്യ നിര്‍മിക്കുന്ന കൊവിഷീൽഡ് വാക്സിനും ഭാരത് ബയോടെക് വികസിപ്പിച്ച കൊവാക്സിനുമാണ് കേന്ദ്രം നിയന്ത്രണങ്ങളോടെ അനുമതി കൊടുത്തിരിക്കുന്നത്. വാക്സിൻ വിതരണം ചെയ്യുന്നത് കേന്ദ്രസര്‍ക്കാരായതിനാൽ കമ്പനികളുമായി ഒപ്പിടേണ്ട രേഖകള്‍ അതിവേഗം തയ്യാറാക്കി വരികയാണ്. ഇതിനു ശേഷം ഉടൻ തന്നെ വിതരണം തുടങ്ങിയേക്കും.

ഡ്രൈ റണ്ണിൽ നിന്നു ലഭിച്ച ഫലം അനുസരിച്ച് സര്‍ക്കാര്‍ വാക്സിനുകള്‍ക്ക് അനുമതി നല്‍കി പത്ത് ദിവസത്തിനുള്ളിൽ വിതരണത്തിന് തയ്യാറാകുമെന്ന് കേന്ദ്ര ആരോഗ്യ സെക്രട്ടറി രാജേഷ് ഭൂഷൺ വ്യക്തമാക്കി.

കര്‍ണാൽ, മുംബൈ, ചെന്നൈ, കൊൽക്കത്ത എന്നിവിടങ്ങളിൽ സ്ഥിതി ചെയ്യുന്ന ജിഎംഎസ്ഡി എന്നീ വാക്സിൻ സംഭരണകേന്ദ്രങ്ങളിലായിരിക്കും ആദ്യം വാക്സിൻ എത്തിക്കുക. ഇവിടെ നിന്ന് രാജ്യത്തെ 37 ഉപകേന്ദ്രങ്ങളിലെത്തി സംഭരിക്കും. ഇവിടെ നിന്നായിരിക്കും വാക്സിൻ വിതരണത്തിനായി അയയ്ക്കുന്നത്. കൊവിൻ ആപ്പ് ഉപയോഗിച്ച് വാക്സിൻ വിതരണം ഏകോപിപ്പിക്കുന്നത് എങ്ങനെയെന്നും അദ്ദേഹം വിശദീകരിച്ചു.

കഴിഞ്ഞ ഞായറാഴ്ചയാണ് രണ്ട് വാക്സിനുകള്‍ക്ക് ഡിസിജിഐ അടിയന്തരഘട്ടങ്ങളിൽ ഉപയോഗിക്കാനുള്ള നിയന്ത്രണങ്ങളോടെയുള്ള അനുമതി നല്‍കിയത്. രാജ്യത്തെ മൂന്ന് കോടിയോളം വരുന്ന ആരോഗ്യപ്രവര്‍ത്തകര്‍ക്കും മുൻനിര പ്രവര്‍ത്തകര്‍ക്കുമായിരിക്കും ആദ്യം വാക്സിൻ ലഭ്യമാക്കുകയെന്നും ഈ ഘട്ടത്തിൽ വാക്സിൻ വിതരണം സൗജന്യമായിരിക്കുമെന്നും കേന്ദ്രസര്‍ക്കാര്‍ അറിയിച്ചിട്ടുണ്ട്.

Source link

അതിവേഗ വാർത്തകൾക്ക് ടെലഗ്രാം ചാനലിൽ അംഗമാവാൻ ഇവിടെ ക്ലിക്ക് ചെയ്യുക

Leave a Reply

Your email address will not be published. Required fields are marked *

Back to top button