ഫോക് ഖത്തർ വനിതാ വിഭാഗം വാർഷിക യോഗവും ക്രിസ്ത്മസ് ആഘോഷവും സംഘടിപ്പിച്ചു
The Folk Qatar Women's Section held its annual meeting and Christmas celebration
ദോഹ: ഖത്തറിലെ കോഴിക്കോട്ട് നിന്നുള്ള പ്രവാസികളുടെ കൂട്ടായ്മയായ ഫോക് (ഫ്രണ്ട്സ് ഓഫ് കോഴിക്കോട്) വനിതാ വിഭാഗത്തിന്റെ എക്സിക്യൂട്ടീവ് കമ്മിറ്റിയുടെ വാർഷിക യോഗവും ക്രിസ്ത്മസ് ആഘോഷവും “ജിംഗിൾ ആൾ ദി വേ 2020” എന്ന പേരിൽ ഡിസംബർ 24 ന് ദോഹ വാദി ഇസ്താംബുൾ ഹോട്ടലിൽ നടന്നു. സെക്രട്ടറി രശ്മി ശരത് സ്വാഗതം പറഞ്ഞ ചടങ്ങിൽ പ്രസിഡന്റ് അഡ്വ. രാജശ്രീ റഷീദ് അദ്ധ്യക്ഷം വഹിച്ചു. യോഗം സംഘടനയുടെ ഈ വർഷത്തെ പ്രവർത്തനങ്ങൾ വിലയിരുത്തുകയും ഭാവി പരിപടികൾ ചർച്ച ചെയ്യുകയും ചെയ്തു. വെല്ലുവിളികൾ നിറഞ്ഞ ഈ കാലഘട്ടത്തിൽ, സമൂഹത്തിന്റെ നന്മയ്ക്കും ഉന്നമനത്തിനും വേണ്ടിയുള്ള പ്രവർത്തങ്ങൾക്ക് അംഗങ്ങളെ കൂടുതൽ പ്രാപ്തരാക്കാനുള്ള പരിപാടികളിൽ വരും വർഷം ശ്രദ്ധയൂന്നാൻ തീരുമാനിച്ചു.
അന്തരിച്ച കവയത്രി സുഗതകുമാരി ടീച്ചർക്ക് അനുശോചനങ്ങൾ അർപ്പിച്ച യോഗം, അംഗങ്ങൾക്ക് ആഹ്ലാദകരമായ ക്രിസ്ത്മസും പുതുവർഷവും ആശംസിച്ചു പിരിഞ്ഞു. ട്രെഷറർ വിദ്യാ രഞ്ജിത്ത് നന്ദി പറഞ്ഞു.
റിപ്പോർട്ട്: ആഷിക് മഹി
ചിത്രങ്ങൾ: അനീഷ രാജേഷ്