ഫെഡറേഷൻ ഓഫ് ഇന്ത്യൻ നഴ്സസ് ഖത്തർ രക്തദാന ക്യാമ്പ് സംഘടിപ്പിച്ചു
The Federation of Indian Nurses organized a blood donation camp in Qatar
ദോഹ: ഹമദ് മെഡിക്കൽ കോർപറേഷൻ രക്ത ബാങ്കിന്റെ പ്രത്യേക അഭ്യർത്ഥന മാനിച്ച് ഫെഡറേഷൻ ഓഫ് ഇന്ത്യൻ നഴ്സസ് ഖത്തർ നടത്തിയ രക്തദാന ക്യാമ്പ് ഹമദ് മെഡിക്കൽ കോർപറേഷൻ ബ്ലഡ് ഡോണേഴ്സ് സെന്ററിൽ വച്ചു നടന്നു. കോവിഡ് പ്രതിരോധമുഖത്തെ പോരാളികൾ മാത്രമല്ല അതിനായി രക്തദാനം പോലുള്ള മഹത്തായ കാര്യത്തിലും നഴ്സുമാർ എടുക്കുന്ന ഈ സേവനസന്നദ്ധ പ്രവർത്തനത്തെ ഇന്ത്യൻ അമ്പാസിഡർ മുക്തഗണ്ഡം പ്രശംസിച്ചു.
അറുപതിലധികം വരുന്ന നഴ്സുമാർ ക്യാമ്പിൽ രക്തം ദാനം ചെയ്തു. കുറഞ്ഞ സമയം കൊണ്ടു തന്നെ ഇത്രയധികം നഴ്സുമാർ പങ്കെടുത്ത് രക്തദാനം നടത്തിയതു തന്നെ വലിയ വിജയമാണെന്നും മുന്നോട്ടു പ്രയാണത്തിൽ ഞങ്ങക്കേറ്റവും പ്രചോദനവും ആണെന്ന് പ്രസിഡണ്ട് ബിജോയ് ചാക്കോ ജസെക്രട്ടറി ഹാൻസ് ജാക്കബ് എന്നിവർ അറിയിച്ചു.
ഐബിപിസി പ്രസിഡണ്ട് അസീം അബ്ബാസ്, ഐസിബിഎഫ് പ്രതിനിധി ജുട്ടാസ് പോൾ, ഹമദ് മെഡിക്കൽ കോർപറേഷൻ പബ്ലിക്ക് റിലേഷൻ ഓഫീസർ നാസർ സലാഹി അല്ല്യഹി തുടങ്ങിയവർ പങ്കെടുത്തു. ഫിൻക്യു മാനേജിങ്ങ് കമ്മിറ്റി അംഗങ്ങളായ ദീപ ബെൻസൻ ഷൈനി, അനീസ്, ജമേഷ്, സുജയ്, ഷൈജു, സിജോ, ജോബിഷ്, സിജു, ജിന്റോ, അരുൺ, ജെബിൻ തുടങ്ങിയവർ നേതൃത്വം നൽകി.
ഷഫീക് അറക്കൽ