Qatar
ഇന്ത്യന്‍ രൂപയും ഖത്തര്‍ റിയാലും തമ്മിലുള്ള വിനിമയ നിരക്ക് 20 രൂപയില്‍ താഴെയായി കുറഞ്ഞു
The exchange rate between the Indian rupee and the Qatari riyal fell below 20 rupees
ദോഹ: ഇന്ത്യന്‍ രൂപയും ഖത്തര്‍ റിയാലും തമ്മിലുള്ള വിനിമയ നിരക്ക് 20 രൂപയില്‍ താഴെയെത്തി. വെള്ളിയാഴ്ച വിപണി അവസാനിച്ചപ്പോള്‍ 1 റിയാലിന് 19 രൂപ 82 പൈസ മുതല്‍ 19 രൂപ 94 പൈസ വരെയായിരുന്നു ദോഹയിലെ വിവിധ എക്‌സ്‌ചേഞ്ചുകളിലുള്ള വിനിമയ നിരക്ക്.
ഇന്ത്യയില്‍ ഓഹരി വിപണികള്‍ ശക്തി പ്രാപിച്ചതോടെ രൂപയുടെ മൂല്യം കൂടിയതാണ് വിനിമയ നിരക്കില്‍ കുറവ് വരാനുള്ള കാരണം.
കോവിഡ് പ്രതിസന്ധികാരണം മാര്‍ച്ച് മുതല്‍ രൂപയുമായുള്ള ഖത്തര്‍ റിയാലിന്റെ വിനിമയ നിരക്ക് 20 രൂപയിൽ അധികമായിരുന്നു. ഇതൊരു ഘട്ടത്തിൽ ഒരു റിയാലിന് 21 രൂപക്ക് അടുത്ത് എത്തിയിരുന്നു. ഇന്ത്യൻ ഓഹരിവിപണിയിലെ നേട്ടം കണക്കിലെടുത്ത് വരും ദിവസങ്ങളില്‍ വിനിമയ നിരക്ക് വീണ്ടും കുറയുമെന്നാണ് വിദഗ്‌ധാഭിപ്രയം.