Qatar

ഭൂമിയിലെ എല്ലാവരും ഒരു കുടുംബത്തിലെ അംഗങ്ങളാണെന്ന് കോവിഡ് ഓര്‍മിപ്പിക്കുന്നതായി ഖത്തര്‍ അമീര്‍

The Emir of Qatar said Covid reminds us that the earth and its people are one family

ദോഹ: ഭൂമിയും അതിലെ ജീവജാലങ്ങളെല്ലാം ഒരു കുടുംബമാണെന്നാണ് കോവിഡ് മഹാമാരി ഓരോരുത്തരെയും ഓര്‍മിപ്പിക്കുന്നതായി ഖത്തര്‍ അമീര്‍ ശെയ്ഖ് തമീം ബിന്‍ ഹമദ് ആല്‍ഥാനി പറഞ്ഞു. നിലവിലെ നൂറ്റാണ്ടിന്റെ മൂന്നാമത് പതിറ്റാണ്ടിലാണ് നമ്മള്‍ ജീവിക്കുന്നതെന്നും, ലോകം മുമ്പ് കണ്ടിട്ടില്ലാത്ത തരത്തിലുള്ള വെല്ലുവിളികളാണ് നേരിടുന്നതെന്നും അമീർ പറഞ്ഞു. യുഎന്നിന്റെ 75ാം വാര്‍ഷികത്തോടനുബന്ധിച്ച് നടന്ന ഉന്നത തല യോഗത്തില്‍ പ്രഭാഷണത്തിലാണ് അദ്ദേഹം ഇക്കാര്യം പറഞ്ഞത്.

നിരായുധീകരണം, ഭീകരത, പരിസ്ഥിതി, സുസ്ഥിര വികസനം എന്നിവയാണ് ലോകം നേരിടുന്ന പ്രധാന വെല്ലുവിളികളെന്ന് അമീര്‍ ചൂണ്ടിക്കാട്ടി. യുഎന്‍ സ്ഥാപിതമായതു മുതല്‍ അന്താരാഷ്ട്ര സമൂഹം നേരിടുന്ന ഏറ്റവും വലിയ വെല്ലുവിളികളില്‍ ഒന്നാണ് പകര്‍ച്ചവ്യാധി ഭീഷണിയെ ഒരുമിച്ചു നേരിടുക എന്നത്. കോവിഡ് മഹാമാരിയും അത് ലോക സമ്പദ് വ്യവസ്ഥയിലും ആരോഗ്യ രംഗത്തും സൃഷ്ടിച്ച ദോഷഫലങ്ങളും നമ്മെ ഓര്‍മിപ്പിക്കുന്നത് ഭൂമിയും അതിലെ ജനങ്ങളും ഒന്നാണെന്നാണ് – അമീര്‍ പറഞ്ഞു.

യുഎന്നിന്റെ തത്വങ്ങളും ലക്ഷ്യങ്ങളും പൂര്‍ത്തീകരിക്കുന്നതില്‍ ഖത്തര്‍ ശക്തമായി പിന്തുണക്കുമെന്നും അമീര്‍ വ്യക്തമാക്കി.

അതിവേഗ വാർത്തകൾക്ക് ടെലഗ്രാം ചാനലിൽ അംഗമാവാൻ ഇവിടെ ക്ലിക്ക് ചെയ്യുക

Leave a Reply

Your email address will not be published. Required fields are marked *

Back to top button