ദോഹ: ഇന്ന് രാവിലെ അൽ വാജ്ബ പ്രാർത്ഥന സ്ഥലത്ത് പൗരന്മാർക്കൊപ്പം അമീർ ഹിസ്‌ഹൈനസ് ഷെയ്ഖ് തമീം ബിൻ ഹമദ് അൽ താനി പ്രാർത്ഥനയിൽ പങ്കെടുത്തു.
പ്രാർത്ഥനയിൽ എച്ച് എച്ച് ഷെയ്ഖ് ജാസിം ബിൻ ഹമദ് അൽ താനി, എച്ച് എച്ച് ഷെയ്ഖ് അബ്ദുല്ല ബിൻ ഖലീഫ അൽ താനി, ഹിസ് എക്‌സലൻസി ഷെയ്ഖ് ജാസിം ബിൻ ഖലീഫ അൽ താനി എന്നിവർ പങ്കെടുത്തു.
ഷൂറ കൗൺസിൽ സ്പീക്കർ ഹിസ് എക്‌സലൻസി അഹമ്മദ് ബിൻ അബ്ദുല്ല ബിൻ സൈദ് അൽ മഹമൂദ്, ഉന്നത ഉദ്യോഗസ്ഥർ, മന്ത്രിമാർ, ഷൂറ കൗൺസിൽ അംഗങ്ങൾ, അംബാസഡർമാർ, പൗരന്മാർ എന്നിവരും ഈദ് അൽ അദാ പ്രാർത്ഥനയിൽ പങ്കെടുത്തു.
കോർട്ട് ഓഫ് കാസേഷൻ ജഡ്ജിയും സുപ്രീം ജുഡീഷ്യറി കൗൺസിൽ അംഗവുമായ ഷെയ്ഖ് ഡോ. തഖീൽ സയീർ അൽ ഷമ്മരി ഈദ് പ്രാർത്ഥനയ്ക്ക് നേതൃത്വം നൽകുകയും ഈദ് പ്രഭാഷണം നടത്തുകയും ചെയ്തു.