ദേശമംഗലം തലശ്ശേരിയിലാണ് കഴിഞ്ഞ ദിവസം സംഭവം, തലശ്ശേരിയിൽ വളരെ കാലമായി പ്രവർത്തിച്ചു വരുന്ന ഖിദ്മത് ചാരിറ്റബിൾ ടെസ്റ്റിന്റെ ഭാരവാഹികൾ പാതയോരത്ത് നിരവധി മരതൈകൾ വച്ച് പിടിപ്പിച്ചിരുന്നു. കായ്ഫലമായി തുടങ്ങിയ മാവ്, പ്ലാവ്, പേരക്ക തുടങ്ങിയ വൃക്ഷതൈകൾ വളരെ കൗതുകത്തോടെ യും ആകാംക്ഷയോടെയും കാത്തിരുന്നവർക്ക് ഏറെ ദുഃഖകരമായ ഒന്നാണ് കാണാൻ കഴിഞ്ഞത്. പൂത്തുലഞ്ഞു നിന്ന മാവിന്റെ തൈ കരിഞ്ഞ് ഉണങ്ങിയ നിലയിൽ കണ്ടത് വളരെ സങ്കടകരമായിരുന്നു. ഇതിന്റെ പിന്നിൽ ആരായാലും കണ്ടു പിടിക്കണമെന്ന തീരുമാനത്തിലാണ് തലശ്ശേരിക്കാർ. ഇതിന്റെ ഭാഗമായി ജില്ലാ കളക്ടർ, ചെറുതുരുത്തി പോലീസ്, ഫോറസ്റ്റ് ഓഫീസ്, പഞ്ചായത്ത്തല മേധാവികൾക്കും പരാതി നൽകിയതായി ട്രസ്റ്റ് ഭാരവാഹികൾ പറഞ്ഞു.
റിപ്പോർട്ട്: ബാബു കാങ്കലാത്ത്