Kerala Rural

പഞ്ചായത്ത്‌ കുളത്തിന്റെ ശോചനീയ അവസ്ഥക്ക് പരിഹാരം വേണം ഹുസൈൻ തട്ടത്താഴത്ത്

The deplorable condition of the pond needs to be remedied Husain Thattathazhath

വടക്കാഞ്ചേരി: തൃത്താല ഗ്രാമ പഞ്ചായത്തിൽ ഞാങ്ങാട്ടിരിയിലെ ഒൻപതാം വാർഡിൽ പഞ്ചായത്ത്‌ കിണർ എന്ന് വിളിക്കുന്ന പഞ്ചായത്ത്‌ കുളത്തിന്റെ ശോചനീയ അവസ്ഥ മാറ്റിയെടുത്തു നവീകരിക്കണം എന്ന് നാട്ടുകാർ ആവശ്യപ്പെടാൻ തുടങ്ങി കാലങ്ങൾ കുറെയായിരിക്കുന്നു ഗ്രാമ പഞ്ചായത്തും, ബ്ലോക്ക്‌ പഞ്ചായത്തും ഫണ്ട്‌ വെക്കുന്നു എന്നല്ലാതെ പണികൾ ഒന്നും നടക്കുന്നില്ല എന്നതാണ് യാഥാർഥ്യമെന്ന് പൊതു പ്രവർത്തകനും ഈ കുളം കേന്ദ്രികരിച്ചു കുട്ടികൾക്ക് നീന്തൽ പരിശീലനം കൊടുക്കുകയും ചെയ്യുന്ന ശ്രീ ഹുസൈൻ തട്ടത്താഴത്ത് പറയുന്നു. പ്രകൃതി ദത്തമായ ഈയിടം പോലും വേണ്ട പോലെ സംരക്ഷണം കൊടുക്കാൻ കഴിയാത്ത ഭരണ സമിതിയാണ് തൃത്താല ഗ്രാമ പഞ്ചായത്ത്‌ കഴിഞ്ഞ കാൽ നൂറ്റാണ്ടായി ഭരിക്കുന്നത് എന്ന് ഹുസൈൻ തട്ടത്താഴത്ത് കുറ്റപ്പെടുത്തി.

റിപ്പോർട്ട്: ബാബു കാങ്കലാത്ത്

അതിവേഗ വാർത്തകൾക്ക് ടെലഗ്രാം ചാനലിൽ അംഗമാവാൻ ഇവിടെ ക്ലിക്ക് ചെയ്യുക

Leave a Reply

Your email address will not be published. Required fields are marked *

Back to top button