Gulf News

സൗദി റോഡില്‍ തോന്നിയ പോലെ ട്രാക്ക് മാറിയാല്‍ കനത്ത പിഴ ഈടാക്കാന്‍ തീരുമാനം

The decision to impose a hefty fine if the track changes as it seems on a Saudi road

റിയാദ്: റോഡ് സുരക്ഷ ഉറപ്പുവരുത്തുന്നതിന്റെ ഭാഗമായി അപകടമാം വിധം ലെയിനുകള്‍ മാറുന്ന വാഹനങ്ങള്‍ക്കെതിരേ ശക്തമായ നടപടിയുമായി സൗദി ഭരണകൂടം. നിയമങ്ങള്‍ പാലിക്കാതെ ട്രാഫിക് ലെയിനുകള്‍ മാറുന്ന വാഹനങ്ങള്‍ കണ്ടെത്താന്‍ ഓട്ടോമാറ്റിക് സര്‍വെയ്‌ലന്‍സ് സിസ്റ്റം നടപ്പിലാക്കിയിരിക്കുകയാണ് സൗദിയിലെ ട്രാഫിക് അധികൃതര്‍.

​മൂന്നു നഗരങ്ങളില്‍ പദ്ധതി തുടങ്ങി

Photo Credit: pixabay

ഇതിന്റെ ആദ്യ പടിയായി റിയാദ്, ദമാം, ജിദ്ദ എന്നീ നഗരങ്ങളിലെ റോഡുകളില്‍ നവംബര്‍ 11 മുതല്‍ നിരീക്ഷണ സംവിധാനം സജ്ജീകരിച്ചു കഴിഞ്ഞു. ശക്തമായ നിരീക്ഷണ ക്യാമറകള്‍ ഇതിന്റെ ഭാഗമായി സ്ഥാപിച്ചിട്ടുണ്ട്. പോലീസുകാരുടെ സഹായമില്ലാതെ തന്നെ ആവശ്യമായ മുന്‍കരുതലുകള്‍ സ്വീകരിക്കാതെ തോന്നിയ പോലെ ട്രാക്ക് മാറുന്ന വാഹനങ്ങളെ കണ്ടെത്താന്‍ പുതിയ സംവിധാനത്തിലൂടെ സാധിക്കും.

​ജനുവരി ഒന്നു മുതല്‍ സൗദി മുഴുവന്‍

Photo Credit: pixabay

ട്രാഫിക് നിയമങ്ങള്‍ പാലിക്കാതെ ട്രാക്കുകള്‍ മാറുന്നത് വാഹനാപകടങ്ങള്‍ക്കും ഗതാഗതക്കുരുക്കിനും കാരണമാവുന്നതായി ട്രാഫിക് ഡയറക്ടറേറ്റ് തലവന്‍ മേജര്‍ ജനറല്‍ മുഹമ്മദ് അല്‍ ബസ്സാമി പറഞ്ഞു. ഇത്തരം നിയമലംഘനങ്ങള്‍ നിയന്ത്രിക്കുകയെന്നതാണ് പുതിയ നിരീക്ഷണ സംവിധാനത്തിലൂടെ ലക്ഷ്യമിടുന്നത്. നിലവില്‍ സൗദിയിലെ മൂന്ന് നഗരങ്ങളില്‍ നടപ്പിലാക്കിയ പദ്ധതി 2021 ജനുവരി ഒന്നു മുതല്‍ രാജ്യത്താകെ വ്യാപിപ്പിക്കുമെന്നും അദ്ദേഹം അറിയിച്ചു.

​റോഡപകടങ്ങള്‍ ഉണ്ടാകുന്നത്

Photo Credit: pixabay

സിഗ്നലുകളിലും ഇന്റര്‍സെക്ഷനുകളിലും റോഡിന്‍റെ ഒരു വശത്ത് നിന്ന് എതിര്‍ വശത്തേക്ക് ഒരു മുന്‍കരുതലുമില്ലാതെ വാഹനങ്ങള്‍ ട്രാക്ക് മാറിപ്പോകുന്നത് പതിവാണ്. ഇന്‍ഡികേറ്റര്‍ പ്രവര്‍ത്തിപ്പിച്ച് മറ്റു വാഹനങ്ങള്‍ക്ക് മുന്നറിയിപ്പ് നല്‍കുക പോലും ചെയ്യാതെയാണ് ചിലര്‍ ഈ രീതിയില്‍ വാഹനമോടിക്കുന്നത്. സൈഡ് റോഡുകളിലേക്ക് തിരിയാനും ഈ രീതിയില്‍ സിഗ്നല്‍ നല്‍കാതെ ട്രാക്ക് മാറുന്ന സ്ഥിതിയുണ്ട്. മിക്ക റോഡപകടങ്ങളുടെയും കാരണം ഇത്തരത്തിലുള്ള അശ്രദ്ധമായ ഡ്രൈവിംഗ് ആണെന്നും മേജര്‍ ജനറല്‍ മുഹമ്മദ് അല്‍ ബസ്സാമി പറഞ്ഞു.

​500 റിയാല്‍ വരെ പിഴ

500-

Photo Credit: pixabay

ഇത്തരം ട്രാഫിക് നിയമ ലംഘനങ്ങള്‍ പലപ്പോഴും പിടിക്കപ്പെടാതെ പോകുന്നതാണ് അപകടങ്ങള്‍ വര്‍ധിക്കാന്‍ പ്രധാന കാരണം. പുതിയ നിരീക്ഷണ സംവിധാനം നിലവില്‍ വന്നതോടെ ഈ രീതിയില്‍ നിയമങ്ങള്‍ പാലിക്കാതെ ലെയിന്‍ മാറുന്ന വാഹനങ്ങളെ ഓട്ടോമാറ്റിക് കാമറകള്‍ കണ്ടെത്തും. നിയമം ലംഘിക്കുന്ന വാഹനങ്ങളെ കുറിച്ചുള്ള വിവരം ട്രാഫിക് കമാന്റ് സെന്ററില്‍ അപ്പപ്പോള്‍ ലഭ്യമാവുകയും ചെയ്യും. നിയമ ലംഘനങ്ങള്‍ക്ക് 300 മുതല്‍ 500 റിയാല്‍ വരെയാണ് പിഴ ചുമത്തുക.

​നാലു നിര്‍ദ്ദേശങ്ങള്‍

Photo Credit: pixabay

ട്രാക്ക് തെറ്റിച്ച് പിഴ അടയ്ക്കുന്നത് ഒഴിവാക്കാന്‍ നാലു നിര്‍ദ്ദേശങ്ങളാണ് ട്രാഫിക് വിഭാഗം മുന്നോട്ടുവയ്ക്കുന്നു.

1. സ്വന്തത്തിനോ മറ്റുള്ളവര്‍ക്കോ അപകടം വരുത്താത്ത രീതിയിലാണ് ട്രാക്ക് മാറുന്നതെന്ന് ഉറപ്പുവരുത്തണം.

2. ട്രാക്ക് മാറ്റം അനുവദിക്കുന്ന സിഗ്നലുകള്‍ ഉള്ള സ്ഥലത്തു വച്ച് മാത്രമേ ഇങ്ങനെ ചെയ്യാവൂ.

3. അനുവദിക്കപ്പെട്ട സ്ഥലങ്ങളില്‍ ലെയിന്‍ മാറുമ്പോള്‍ സൈഡ് ഇന്‍ഡിക്കേറ്റര്‍ പ്രകാശിപ്പിക്കണം.

4. ട്രാക്ക് മാറിയ ഉടന്‍ തന്നെ ഇന്‍ഡിക്കേറ്റര്‍ ഓഫാക്കാന്‍ മറക്കരുത്.

നിയമങ്ങള്‍ കര്‍ക്കശമാക്കി സൗദി

Photo Credit: pixabay

ഈയിടെയായി ട്രാഫിക് നിയമങ്ങള്‍ കര്‍ക്കശമാക്കിയിരിക്കുകായണ് സൗദി മുറൂര്‍. നിയമപ്രകാരമല്ലാത്ത നമ്പര്‍ പ്ലേറ്റ് ഇല്ലാത്ത വാഹനങ്ങള്‍ക്ക് 10,000 റിയാല്‍ വരെയാണ് പിഴ. നമ്പര്‍ പ്ലേറ്റ് ശരിയാക്കുന്നതു വരെ വാഹനം പോലീസ് കസ്റ്റഡിയിലുമായിരിക്കും. സുരക്ഷാ സീറ്റില്ലാതെ കുട്ടികളെ വാഹനത്തിന്റെ മുന്നിലിരുത്തി യാത്രചെയ്താല്‍ 500 റിയാല്‍ വരെയാണ് പിഴ.

അതിവേഗ വാർത്തകൾക്ക് ടെലഗ്രാം ചാനലിൽ അംഗമാവാൻ ഇവിടെ ക്ലിക്ക് ചെയ്യുക

Leave a Reply

Your email address will not be published. Required fields are marked *

Back to top button