കൾച്ചറൽ ഫോറം ശരീര ഭാരം കുറക്കൽ മത്സരത്തിന്റെ വിജയികളെ പ്രഖ്യാപിച്ചു
The Cultural Forum announced the winners of the weight loss competition
ദോഹ: കോവിഡ് കാലത്ത് ശരീരവും മനസ്സും ആരോഗ്യപ്രദമാക്കുക എന്ന ലക്ഷ്യത്തോടെ കൾച്ചറൽ ഫോറം നടത്തിയ 43 ദിവസം നീണ്ടുനിന്ന ശരീര ഭാരം കുറക്കൽ മത്സരത്തിന്റെ വിജയികളെ പ്രഖ്യാപിച്ചു.
മുന്നൂറിലധികം ആളുകൾ പങ്കെടുത്ത മത്സരത്തിൽ പുരുഷ വിഭാഗത്തിൽ സാജിദ് ഒന്നാം സ്ഥാനവും വിനോദ് കുമാർ രണ്ടാം സ്ഥാനവും പ്രണവ് മൂന്നാം സ്ഥാനവും നേടി. സ്ത്രീകളുടെ വിഭാഗത്തിൽ സുമയ്യ തസീൻ ഒന്നാം സ്ഥാനവും വർഷ ബാലകൃഷ്ണൻ രണ്ടാം സ്ഥാനവും സന അബ്ദുല്ല മൂന്നാം സ്ഥാനവും നേടി.
വിജയികൾക്കുള്ള സ്വർണ നാണയങ്ങൾ അടങ്ങിയ സമ്മാനങ്ങൾ കിംസ് മെഡിക്കൽ സെന്റർ ചീഫ് അഡ്മിനിസ്ട്രേറ്റർ പ്രിൻസ് വർഗീസ്, കൾച്ചറൽ ഫോറം ആക്ടിങ് പ്രസിഡന്റ് മുഹമ്മദ് കുഞ്ഞി, വൈസ് പ്രസിഡന്റ് ശശിധര പണിക്കർ, ജിറ്റ്കൊ ഗ്രൂപ്പ് ഓഫ് കമ്പനീസ് ഓപ്പറേഷൻ മാനേജർ നവാസ് റസാഖ്, റേഡിയോ മലയാളം സി ഇ ഒ അൻവർ ഹുസൈൻ, കൾച്ചറൽ ഫോറം ജനറൽ സെക്രട്ടറിമാരായ മജീദ് അലി, മുഹമ്മദ് റാഫി എന്നിവർ സമ്മാനിച്ചു. ബെസ്റ്റ് വെസ്റ്റേൺ പ്ലസ് ഹോട്ടലിൽ നടന്ന ചടങ്ങിൽ കൾച്ചറൽ ഫോറം സെക്രട്ടറി തസീൻ അമീൻ സ്വാഗതവും പ്രോഗ്രാം ജനറൽ കൺവീനർ അനസ് ജമാൽ നന്ദിയും പറഞ്ഞു.
കൾച്ചറൽ ഫോറം ഫിറ്റ്നസ് ക്ലബ് രൂപീകരിച്ചു.
ഖത്തറിലെ മലയാളി പ്രവാസികളുടെ ശാരീരികവും മാനസികവുമായ ആരോഗ്യം ലക്ഷ്യം വെച്ചുകൊണ്ട് കൾച്ചറൽ ഫോറത്തിന് കീഴിൽ ഫിറ്റ്നസ് ക്ലബ് രൂപീകരിച്ചു.ബെസ്റ്റ് വെസ്റ്റേൺ ഹോട്ടലിൽ വെച്ചു നടന്ന ചടങ്ങിൽ കൾച്ചറൽ ഫോറം ജനറൽ സെക്രട്ടറി മജീദലിയാണ് ഫിറ്റ്നസ് ക്ലബ് പ്രഖ്യാപിച്ചത്. ക്ലബ് ലോഗോ സെക്രട്ടറി അബ്ദുൽ ഗഫൂർ സംഥാന സമിതി അംഗം സഞ്ജയ് ചെറിയാന് നൽകി പ്രകാശനം ചെയ്തു. ഫിറ്റ്നസ് ക്ലബിൽ അംഗമാവാൻ താല്പര്യമുള്ളവർക്ക് 66776961 നമ്പറിൽ ബന്ധപ്പെടാവുന്നതാണ്.