കുട്ടികൾക്കായുള്ള കൊവിഡ് വാക്സിന്‍ അടുത്ത മാസത്തോടെ നൽകിയേക്കും
The Covid vaccine for children may be given by next month; Union Health Minister

ന്യൂഡൽഹി: ഓഗസ്റ്റ് മാസത്തോടെ കുട്ടികള്‍ക്ക് കൊവിഡ് വാക്സിൻ നൽകാനുള്ള അനുമതി നൽകിയേക്കും. കേന്ദ്ര ആരോഗ്യമന്ത്രി മൻസുഖ് മണ്ടാവിയയാണ് ഇക്കാര്യം വ്യക്തമാക്കിയത്.
ഇത് സംബന്ധിച്ച് പാര്‍ലമെന്റിൽ ഇന്ന് പ്രധാനമന്ത്രിയോട് ബിജെപി എംപി ചോദ്യം ഉയര്‍ന്നിരുന്നു. ബിജെപിയുടെ പാര്‍ലമെന്ററി പാര്‍ട്ടി യോഗത്തിന് ശേഷമാണ് ആരോഗ്യമന്ത്രി ഇത സംബന്ധിച്ച് വ്യക്തമാക്കിയത്. യോഗത്തിൽ പ്രധാനമന്ത്രിയും പങ്കെടുത്തിരുന്നു.
കുട്ടികള്‍ക്കായുള്ള വാക്സിന്റെ ഭാരത് ബയോടെക്കിന്റെ കോവാക്സിൻ പരീക്ഷണങ്ങൾ നടന്നുവരികയാണെന്നും സെപ്റ്റംബറോടെ ഫലങ്ങൾ പ്രതീക്ഷിക്കുകയും ചെയ്യുന്നുവെന്നും കഴിഞ്ഞയാഴ്ച ഓൾ ഇന്ത്യ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസസ് (എയിംസ്) ഡയറക്ടർ ഡോ. രൺദീപ് ഗുലേറിയ പറഞ്ഞു. രണ്ട് മുതൽ ആറ് വയസ് വരെയുള്ള കുട്ടികള്‍ക്കാണ് പരീക്ഷണം നടക്കുന്നത്.
ജൂൺ ഏഴിന് ഡൽഹി എയിംസ് 2 നും 17 നും ഇടയിൽ പ്രായമുള്ള കുട്ടികളെ കൊവിഡ് -19 വാക്സിൻ പരീക്ഷിക്കാൻ തുടങ്ങിയിരുന്നു. രണ്ട് വയസ്സിന് താഴെയുള്ള കുട്ടികൾക്ക് കോവാക്സിൻ ഘട്ടം 2, ഘട്ടം 3 പരീക്ഷണങ്ങൾ നടത്താൻ മെയ് 12 ന് ഡിസിജിഐ ഭാരത് ബയോടെക്കിന് അനുമതി നൽകി.
കുട്ടികളെ അവരുടെ പ്രായത്തിനനുസരിച്ച് തരം തിരിക്കുന്നതിലൂടെയാണ് പരീക്ഷണം നടത്തുന്നത്. അതിൽ ഓരോ പ്രായത്തിലുമുള്ള 175 കുട്ടികളെ ഉൾപ്പെടുത്തിയിട്ടുണ്ട്. രണ്ടാമത്തെ ഡോസ് പൂർത്തിയാക്കിയ ശേഷം ഒരു ഇടക്കാല റിപ്പോർട്ട് പുറത്തിറക്കും, ഇത് കുട്ടികൾക്ക് വാക്സിൻ എത്രത്തോളം സുരക്ഷിതമാണെന്ന് വ്യക്തമാക്കും.