Qatar
ഖത്തർ എം.എസ്.എസ് ചാപ്റ്ററിന്റെ കോവിഡ് ദുരിതാശ്വാസ പ്രവർത്തനത്തിന് തുടക്കമായി
The Covid relief operation of the Qatar MSS Chapter begins
ദോഹ: കോവിഡിനോടനുബന്ധിച്ചു പ്രയാസമനുഭവിക്കുന്ന പാവപ്പെട്ടവർക്കു ഖത്തർ എം.എസ്.എസ് നൽകിയ 6 ലക്ഷം രൂപയുടെ ഭക്ഷണ കിറ്റ് വിതരണം ആരംഭിച്ചു. കണ്ണൂർ ജില്ലയിൽ കിറ്റു വിതരണം സംസ്ഥാന പ്രസിഡന്റ് സി പി കുഞ്ഞിമുഹമ്മദ്, ഖത്തർ സെക്രട്ടറി എൻ ഇ അബ്ദുൽ അസീസ് എന്നിവർ ചേർന്നു ഉൽഘാടനം ചെയ്തു.
ചടങ്ങിൽ പി ടി മൊയ്തീൻ കുട്ടി എഞ്ചിനീയർ മമ്മത് കോയ, എ പി സുബൈർ എഞ്ചിനിയർ റസാക്ക് എന്നിവർ പങ്കെടുത്തു.
കാസർക്കോട്ട് ജില്ലയിലെ പ്രോഗ്രാമിന്റെ ഉൽഘാടനം പ്രസിഡന്റ് നിർവ്വഹിച്ചു. ജില്ലയിലെ പരിപാടിയിൽ സെക്രട്ടറി സുലൈമാൻ സാഹിബ് സ്വാഗതം പറഞ്ഞു. ബി കെ പി ഇസ് മയിൽ ഹാജി അദ്ധ്യക്ഷനായിരുന്നു. എൻ ഇ അബ്ദുൽ അസീസ്,അബ്ദുല്ല ഹാജി എന്നിവർ പ്രസംഗിച്ചു.