India

രാജ്യം വാക്‌സിൻ വിതരണത്തിന് തയ്യാർ; ആദ്യഘട്ടത്തിൽ 60 കോടി ഡോസ് നൽകും

The country is ready for the distribution of vaccines; In the first phase, 60 crore dose will be given

ന്യൂഡൽഹി: കൊവിഡ്-19 വാക്‌സിൻ വിതരണത്തിനായി ഇന്ത്യയുടെ വമ്പൻ തയ്യാറെടുപ്പുകൾ. വാക്‌സിൻ ലഭ്യമാകുന്നതിന് പിന്നാലെ ആറ് മുതൽ എട്ട് മാസം വരെയുള്ള കാലയളവിൽ 60 കോടി ഡോസ് കൊവിഡ് വാക്‌സിൻ നൽകാനാണ് പദ്ധതി. വാക്‌സിൻ സൂക്ഷിക്കാനുള്ള ശീതീകരണം സൗകര്യങ്ങൾ തയ്യാറായെന്ന് വാക്‌സിൻ വിദഗ്‌ധ സമിതി തലവൻ വികെ പോൾ വ്യക്തമാക്കി.

വാക്‌സിൻ സൂക്ഷിക്കാനും വിതരണം ചെയ്യാനുമുള്ള വിപുലമായ സജ്ജീകരണങ്ങൾ തയ്യാറാണ്. രണ്ട് മുതൽ എട്ട് ഡിഗ്രിവരെ സെൽഷ്യസ് വരെയുള്ള താപനിലയിൽ ശീതീരികരിച്ചാകും വാക്‌സിൻ സൂക്ഷിക്കുക. നിലവിലെ ശീതീകരണ സംവിധാനത്തിൽ സിറം ഇൻസ്‌റ്റിറ്റ്യൂട്ട്, ഭാരത് ബയോടെക്, സൈഡസ് കാഡില, റഷ്യ തദ്ദേശീയമായി വികസിപ്പിച്ച സ്‌പുട്‌നിക് എന്നിവരുടേതുൾപ്പെടെയുള്ള വാക്‌സിനുകൾ സൂക്ഷിക്കാൻ ഈ സംവിധനങ്ങൾ മതിയാകുമെന്നും റോയിട്ടേഴ്‌സിന് നൽകിയ അഭിമുഖത്തിൽ പോൾ പറഞ്ഞു.

അതേസമയം ഏത് വാക്‌സിനാണ് രാജ്യത്ത് വിതരണം ചെയ്യുകയെന്ന് വ്യക്തമായിട്ടില്ല. സിറം ഇൻസ്‌റ്റിറ്റ്യൂട്ട് ഓഫ് ഇന്ത്യ അസ്‌ട്രാസെനക്കയുടെ കൊവിഷീൽഡ് വാക്‌സിൻ വൻതോതിൽ സംഭരിച്ച് തുടങ്ങിയിട്ടുണ്ട്. തയ്യാറായി കഴിഞ്ഞ വക്‌സിനുകൾക്ക് അനുമതി ലഭിച്ചാൽ അതിവേഗം വിതരണം ആരംഭിക്കുമെന്ന് പോൾ വ്യക്തമാക്കി. വാങ്ങേണ്ടത് ഏത് വാക്‌സിൻ ആണ്, വില നിലവാരം എന്നിവയുമായി ബന്ധപ്പെട്ട കാര്യങ്ങളിൽ അന്തിമ തീരുമാനം ആയിട്ടില്ല. ന്യായമായ വിലയാകും സർക്കാർ കമ്പനികൾക്ക് മുന്നിൽ വെക്കുകയെന്നും അദ്ദേഹം പറഞ്ഞു. ഫൈസർ, അസ്ട്രാസെനക്ക, ഭാരത് ബയോടെക് എന്നിവരാണ് അട‌ിയന്തരാനുമതിക്ക് അപേക്ഷ നൽകിയിട്ടുള്ളത്.

സർക്കാർ – സ്വകാര്യ മേഖലയിൽ പ്രവർത്തിക്കുന്ന ഒരു കോടിയോളം വരുന്ന ആരോഗ്യ പ്രവർത്തകർക്ക് കൊവിഡ് വാക്‌സിൻ നൽകുമെന്നാണ് കേന്ദ്രം വ്യക്തമാക്കുന്നത്. അടുത്ത ഘട്ടത്തിൽ രണ്ട് കോടിയോളം വരുന്ന കൊവിഡ് മുന്നണിപ്പോരാളികൾക്ക് വാക്‌സിൻ നൽകും. ഡോക്‌ടർമാർ, നഴ്‌സുമാർ, പോലീസ് ഉദ്യോഗസ്ഥർ, സായുധ സേനാംഗങ്ങൾ, മുനിപ്പൽ തൊഴിലാളികൾ എന്നിവർക്കാകും ആദ്യഘട്ടത്തിൽ വാക്‌സിൻ ലഭിക്കുക. ഇതിന് ശേഷമായിരിക്കും രാജ്യത്തെ കൂടുതൽ പേർക്ക് വാക്‌സിൻ നൽകുക.

അതിവേഗ വാർത്തകൾക്ക് ടെലഗ്രാം ചാനലിൽ അംഗമാവാൻ ഇവിടെ ക്ലിക്ക് ചെയ്യുക

Leave a Reply

Your email address will not be published. Required fields are marked *

Back to top button