സംസ്ഥാനം കൊവിഡ് രണ്ടാം തരംഗത്തെ നേരിടാനുള്ള ശക്തമായ സംവിധാനമാണ് കൈക്കൊള്ളുന്നതെന്ന് മുഖ്യമന്ത്രി
The CM said that the state is taking strong measures to deal with the second wave of Kovid
തിരുവനന്തപുരം: സംസ്ഥാനം കൊവിഡ് രണ്ടാം തരംഗത്തെ നേരിടാനുള്ള ശക്തമായ സംവിധാനമാണ് കൈക്കൊള്ളുന്നതെന്ന് മുഖ്യമന്ത്രി. സംസ്ഥാനത്ത് വാക്സിൻ സൗജന്യമായിരിക്കുമെന്ന് മുഖ്യമന്ത്രി വ്യക്തമാക്കി. ഇവിടെ വാക്സിൻ സൗജന്യം ആയിരിക്കുമെന്ന് നേരത്തെ പറഞ്ഞതാണ്. അത് ഇടയ്ക്കിടെ പറയേണ്ടതില്ലെന്ന് മുഖ്യമന്ത്രി പ്രതികരിച്ചു.
വാക്സീൻ വിതരണത്തിനായി ഓൺലൈൻ ബുക്കിങ് ഏര്‍പ്പാടാക്കുമെന്നും മുഖ്യമന്ത്രി വ്യക്തമാക്കി. ഇന്ത്യയിൽ വാക്സിൻ ഒട്ടും പാഴാക്കാതെ വിതരണം ചെയ്യുന്ന സംസ്ഥാനമാണ് കേരളം. ഒരു ദിവസം മൂന്നരലക്ഷം ആളുകള്‍ക്ക് വാക്സിൻ നൽകാൻ സാധിക്കും.
6,22,5976 ഡോസ് വാക്സിനാണ് ഇതുവരെ സംസ്ഥാനത്ത് വിതരണം ചെയ്തത്. വാക്സിനുകളുടെ ദൗര്‍ലഭ്യമാണ് പ്രധാന പ്രതിസന്ധി. തക്കസമയത്ത് കേന്ദ്രത്തെ വിഷയം അറിയിച്ചു. പുതിയ വാക്സിൻ നൽകാൻ സാധിക്കും.
പുതിയ വാക്സിൻ നയം കേരളത്തിന് ബുദ്ധിമുട്ടാണ് ഉണ്ടാക്കുന്നത് എന്നും മുഖ്യമന്ത്രി വാര്‍ത്താ സമ്മേളനത്തിൽ ആരോപിച്ചു. ഈ പ്രതിസന്ധി തക്ക സമയത്തു തന്നെ കേന്ദ്രഗവണ്‍മെന്‍റിനെ അറിയിച്ചിട്ടുണ്ട്. കാര്യക്ഷമമായ നടപടികള്‍ കേന്ദ്ര ഗവൺമെൻറിൽ നിന്നും ഉണ്ടാകേണ്ടിയിരിക്കുന്നു.
നിര്‍മ്മാതാക്കളോട് വില കൊടുത്ത് വാങ്ങാനാണ് സംസ്ഥാനത്തോട് പറഞ്ഞിട്ടുള്ളത്. ഇത് വലിയ ബാധ്യതയുണ്ടാക്കും.
150 രൂപയ്ക്ക് കേന്ദ്രത്തിന് നൽകുന്ന കോവിഷീൽഡ് വാക്സിൻ 400 രൂപയ്ക്കാണ് സംസ്ഥാനങ്ങള്‍ക്ക് നൽകുന്നത്. നിത്യേന 2.5 ലക്ഷം പേര്‍ക്ക് വാക്സിന്‍ നൽകാനായിരുന്നു ലക്ഷ്യം. എന്നാൽ, സാധിച്ചില്ല. വാക്സിൻ ഉത്പാദനം വര്‍ദ്ധിപ്പിക്കണമെന്നും മുഖ്യമന്ത്രി വാര്‍ത്താസമ്മേളനത്തിൽ വ്യക്തമാക്കി.
കേന്ദ്ര സര്‍ക്കാരിന്‍റെ പുതിയ വാക്സിനേഷന്‍ പോളിസി കേരളമുള്‍പ്പെടെയുള്ള സംസ്ഥാനങ്ങളെ പ്രതികൂലമായി ബാധിച്ചിരിക്കയാണ്. അതു പ്രകാരം വാക്സിന്‍ ഉത്പാദകര്‍ 50 ശതമാനം വാക്സിന്‍ മാത്രം കേന്ദ്ര സര്‍ക്കാരിനു നല്‍കിയാല്‍ മതി. ബാക്കി അമ്പത് ശതമാനമാണ് സംസ്ഥാനങ്ങള്‍ക്കും പൊതു വിപണിയിലേക്കുമായി മാറ്റിവെക്കുന്നത്. നിര്‍മാതാക്കളില്‍ നിന്ന് വിലകൊടുത്തു വാങ്ങാനാണ് സംസ്ഥാനങ്ങളോട് പറഞ്ഞിട്ടുള്ളത്. കൊവിഡ് മഹാമാരി കാരണം സംസ്ഥാനങ്ങള്‍ ഇപ്പോള്‍ തന്നെ വലിയ സാമ്പത്തികബാധ്യത നേരിടുകയാണ്. സാമ്പത്തികമാന്ദ്യം നിലനില്‍ക്കുന്ന സാഹചര്യത്തില്‍ സംസ്ഥാനങ്ങള്‍ക്ക് അധികബാധ്യത വലിയ പ്രയാസം ഉണ്ടാക്കും.
ഇത്തരത്തില്‍ വാക്സിന്‍റെ വില കുതിച്ചുയര്‍ന്നാല്‍ കൊവിഡ് പ്രതിസന്ധി തീര്‍ത്ത സാമ്പത്തിക വിഷമതകളില്‍ ഉഴലുന്ന അതു സംസ്ഥാനങ്ങളെ വലിയ പ്രതിസന്ധിയിലാക്കും.
ഈ പ്രതിസന്ധി തക്ക സമയത്തു തന്നെ കേന്ദ്രഗവണ്‍മെന്‍റിനെ അറിയിച്ചിട്ടുണ്ട്. കാര്യക്ഷമമായ നടപടികള്‍ കേന്ദ്ര ഗവൺമെൻറിൽ നിന്നും ഉണ്ടാകേണ്ടിയിരിക്കുന്നുവെന്ന് മുഖ്യമന്ത്രി വാര്‍ത്താ സമ്മേളനത്തിൽ വ്യക്തമാക്കി.