സൗമ്യയുടെ കുടുംബത്തിന് സാധ്യമായ എല്ലാ സഹായവും ചെയ്യുമെന്ന് കേന്ദ്രം
The Center will do all it can to help Soumya's family

ന്യൂഡൽഹി: ഇസ്രയേലിൽ ഹമാസ് റോക്കറ്റാക്രമണത്തിൽ കൊല്ലപ്പെട്ട മലയാളി യുവതി സൗമ്യ സന്തോഷിൻ്റെ കുടുംബത്തിന് എല്ലാ സഹായവും ലഭ്യമാക്കുമെന്ന് കേന്ദ്രസര്‍ക്കാര്‍. കുടുംബവുമായി സംസാരിച്ചെന്നും അവരുടെ ദുഃഖത്തിൽ പങ്കുചേരുന്നുവെന്നും കേന്ദ്ര വിദേശകാര്യ സഹമന്ത്രി വി മുരളീധരൻ ട്വീറ്റ് ചെയ്തു. ആക്രമണം നടന്ന അഷ്ക ലോണിലെ ബര്‍സിലായിയിലെ ആശുപത്രിയിൽ സൂക്ഷിച്ചിരിക്കുന്ന മൃതദേഹം നാട്ടിലെത്തിക്കാൻ ശ്രമം തുടങ്ങിയതായാണ് റിപ്പോര്‍ട്ടുകളഅ.
നിലവിൽ നടക്കുന്ന ആക്രമണങ്ങളെയും ജറുസലേമിൽ നടന്ന അക്രമസംഭവങ്ങളെയും അപലപിക്കുന്നതായി വിദേശകാര്യമന്ത്രാലയം വ്യക്തമാക്കി. ഇരുവിഭാഗങ്ങളും സംയമനം പാലിക്കണമെന്നും മന്ത്രി വി മുരളീധരൻ ആവശ്യപ്പെട്ടു.
സംഭവത്തിൽ ഇസ്രയേലിലെ ഇന്ത്യൻ എംബസി കൂടുതൽ വിവരങ്ങള്‍ പുറത്തു വിട്ടിട്ടില്ല. ഇതാദ്യമായാണ് ഇസ്രയേലിൽ ഒരു മലയാളി വ്യോമാക്രമണത്തിൽ കൊല്ലപ്പെടുന്നത്. സൗമ്യയുടെ മരണവാര്‍ത്തയറിഞ്ഞ സുഹൃത്തുക്കളും മറ്റു മലയാളി നഴ്സുമാരും ആശുപത്രിയിലെത്തിയിട്ടുണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍.
പത്ത് വര്‍ഷം മുൻപാണ് ഇടുക്കി കീരിത്തോട് സ്വദേശിയായ സൗമ്യ സന്തോഷ് കെയര്‍ഗിവറായി ഇസ്രയേലിലെത്തിയത്. നാലു വര്‍ഷം മുൻപായിരുന്നു അവസാനമായി നാട്ടിലെത്തിയത്. ഭര്‍ത്താവും കുടുംബവും കേരളത്തിലാണ്. ഭര്‍ത്താവുമായി വീഡിയോ കോള്‍ ചെയ്യുന്നതിനിടെയായിരുന്നു ഗാസയിൽ നിന്ന് വ്യോമാക്രമണമുണ്ടായത്. സൗമ്യ താമസിച്ചിരുന്ന അഷ്ക ലോണിലെ അപ്പാര്‍ട്ട്മെൻ്റിൽ റോക്കറ്റ് പതിക്കുകയായിരുന്നു.