പിടിയിലായ ഇന്ത്യൻ ചൈനീസ് സൈനികനെ പരസ്പരം കൈമാറി
The captured Indian and Chinese soldiers were handed over to each other
ന്യൂഡൽഹി: ഇന്ത്യ-ചൈന അതിർത്തിയോട് ചേർന്ന് കിഴക്കൻ ലഡാക്കിൽ പിടിയിലായ ചൈനീസ് സൈനികനെ ഇന്ത്യ ചൈനയ്ക്ക് കൈമാറി. നടപടി ക്രമങ്ങളെല്ലാം പാലിച്ച ശേഷം ചുഷുൽ-മോൾഡോ അതിർത്തിയൽവെച്ച് ചൊവ്വാഴ്ച രാത്രിയോടെയാണ് സൈനികനെ കൈമാറിയതെന്ന് സൈനിക വൃത്തങ്ങൾ അറിയിച്ചു.
ഡെംചോക് മേഖയിൽ നിയന്ത്രണ രേഖ കടന്നതിന് ഞായറാഴ്ചയാണ് ചൈനീസ് സൈന്യത്തിലെ കോർപറൽ ആയ വാങ് യാ ലോങിനെ ഇന്ത്യൻ സൈനികർ പടികൂടിയത്. അതിർത്തിയിൽ സേനാസാന്നിധ്യം ചൈന വലിയതോതിൽ വർധിപ്പിക്കുന്നതിനിടെയാണ് ചൈനീസ് സൈനികൻ അതിർത്തി കടന്ന് ഇന്ത്യയുടെ മേഖലയിലേക്ക് പ്രവേശിച്ചത്.
സൈനികനെ മോചിപ്പിക്കണമെന്നാവശ്യപ്പെട്ട് ചൈന ഇന്ത്യയെ സമീപിക്കുകയും ചെയ്തിരുന്നു. രാജ്യാന്തര നിയമങ്ങൾ പാലിച്ചാണ് ഇന്ത്യ സൈനികനെ മോചിപ്പിച്ചത്. നഷ്ടപ്പെട്ട കന്നുകാലിയെ കണ്ടെത്താന്‍ ഓരുഗ്രാമവാസിയെ സഹായിക്കുന്നതിനിടെയാണ് സൈനികനെ കാണാതായതെന്നായിരുന്നു ചൈനീസ് സൈന്യത്തിന്റെ വിശദീകരണം.
മാസങ്ങളായി നിയന്ത്രണ രേഖയിൽ ഇന്ത്യ-ചൈന സൈനികർ തമ്മിൽ സംഘർഷം നിലനിൽക്കുകയാണ്. ജൂണിൽ ഗാൽവൻ താഴ് വരയിലുണ്ടായ സംഘര്‍ഷത്തില്‍ 20 ഇന്ത്യൻ സൈനികർ വീരമൃത്യു വരിക്കുകയും ചെയ്തിരുന്നു.
അതേസമയം അതിർത്തി കടന്ന് ഇന്ത്യൻ പ്രദേശത്ത് എത്തിയ ചൈനീസ് സൈനികൻ വാങ് യാ ലോങ്ങിനെ കൈമാറി. ഇദ്ദേഹത്തെ ചുഷൂൽ മോൾഡോ മീറ്റിങ് പോയിന്റിൽ വെച്ചാണ് ചൈനയ്ക്ക് കൈമാറിയത്. ലഡാഖിലെ ചുമാര്‍ – ദെംചോക് പ്രദേശത്തു വെച്ചാണ് ഇയാളെ പിടികൂടിയത്. നിരവധി ഇന്ത്യൻ ഏജൻസികൾ സൈനികരെ ചോദ്യം ചെയ്തിരുന്നു. ചാരപ്രവർത്തിയുടെ ഭാഗമായാണോ അതോ അബദ്ധത്തിൽ അതിർത്തി കടന്നതാണോ എന്നാണ് അന്വേഷണ ഏജൻസികൾ പരിശോധിച്ചത്. തന്റെ യാക്ക് വീണ്ടെടുക്കുന്നതിനാണ് അതിർത്തി കടന്നതെന്ന് സൈനികൻ വ്യക്തമാക്കി. ഇയാളിൽ നിന്നും ആയുധങ്ങളൊന്നും കണ്ടെടുത്തിരുന്നില്ല. ഇയാളെ മോചിപ്പിക്കണമെന്നാവശ്യപ്പെട്ട് ഇന്ത്യയെ സമീപിച്ചിരുന്നു. പിടിയിലായ സമയത്ത് ഇയാളുടെ കൈവശം ഔദ്യോഗിക, സൈനിക രേഖകളുണ്ടായിരുന്നുവെന്ന് റിപ്പോർട്ടുകൾ ഉണ്ടായിരുന്നു. പിടിയിലായ സൈനികന് ഓക്സിജൻ അടക്കമുള്ള വൈദ്യസഹായവും ഭക്ഷണവും തണുപ്പകറ്റാനുള്ള വസ്ത്രങ്ങളും നല്‍കിയതായും സൈന്യം നേരത്തെ പ്രസ്താവനയിൽ വ്യക്തമാക്കിയിരുന്നു.